കുഞ്ഞനുജനെ ചേർത്തുപിടിച്ച് തൈമൂർ ;ചിത്രം പകർത്തി കരീന! സെയ്ഫ് അലിഖാൻ എവിടെയെന്ന് ആരാധകർ?

0

വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു പ്രണയവിവാഹമായിരുന്നു ബോളിവുഡ് സൂപ്പർതാരങ്ങളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും വിവാഹം. സെയ്ഫ് അലിഖാൻ അമൃത സിങ്ങുമായുള്ള വിവാഹമോചനം നേടിയതിനു ശേഷമാണ് 2012 കരീന കപൂറിനെ വിവാഹം കഴിച്ചത്. ആദ്യവിവാഹത്തിൽ സെയ്ഫിന് രണ്ട് മക്കളുണ്ട്. കരീനയും ആയുള്ള വിവാഹത്തിനുശേഷം 2016 ലാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു മകൻ കൂടി കടന്നു വന്നത്. ഇരുവരുടെയും മൂത്തമകനായ തൈമൂറിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിലും വാർത്താ ചാനലുകളിലും എല്ലാം പ്രചരിച്ചിരുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തൈമൂറിനു ഒരു അനുജൻ ജനിക്കുന്നത്. ഇതുവരെയും കുഞ്ഞിന്റെ ചിത്രങ്ങൾ താരം എവിടെയും പങ്കുവച്ചിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ മാതൃദിനത്തിൽ ആദ്യമായി കരീന തന്നെ ഇളയമകന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ്. കുഞ്ഞു സൂപ്പർതാരത്തെ ഇതുവരെയും ആരാധകർക്കു മുന്നിൽ പരിചയപ്പെടുത്താത്തതിൽ ഒരു നീരസം ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഇളയ മകനെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കു മുന്നിൽ താരം പരിചയപ്പെടുത്തിയതോടെ ആ ഒരു നീരസം മാറിയിട്ടുണ്ട്. തന്റെ കുഞ്ഞനുജനെ ചേർത്തുപിടിച്ച് ഇരിക്കുന്ന തൈമൂറിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്.

ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു.” പ്രതീക്ഷയാണ് ലോകത്തെ ജീവിപ്പിക്കുന്ന ഘടകം. ഇവർ രണ്ടുപേരും ആണ് മികച്ച നാളത്തേക്കുള്ള എന്റെ പ്രതീക്ഷ. സുന്ദരികളും കരുത്തരും ആയ എല്ലാ അമ്മമാർക്കും എന്റെ മാതൃദിനാശംസകൾ. വിശ്വാസത്തെ മുറുകെ പിടിക്കുക. ” നിരവധി കമന്റുകൾ ലൈക്കുകളും ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. ബോളിവുഡിൽ സൂപ്പർ നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു കരീന സെയ്ഫിന് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമായിരുന്നു താരം. കരീനയുടെ ഗർഭകാല ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾക്കും വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്.