തൻറെ ആദ്യത്തെ കൺമണിയുടെ അരികിലിരുന്ന് സമയം ചെലവഴിക്കുകയാണ് സംഗീതസംവിധായകൻ കൈലാസ് മേനോൻ. കുഞ്ഞുവാവയെ ഉറക്കാൻ അച്ഛനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കൈലാസ്. ആദ്യത്തെ കണ്മണിയുടെ അരികിലിരുന്നു താരാട്ടു പാട്ടു പാടുകയാണ് താരം. മകൻറെ നെറുകയിൽ തലോടി താരാട്ടുപാടുന്ന വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
അച്ഛൻറെ കരുതലും സ്നേഹവും താരം പങ്കുവെച്ച വീഡിയോയിൽ കാണാൻ സാധിക്കും. അച്ഛൻറെ കരങ്ങൾ പിടിച്ച് ചാഞ്ഞുറങ്ങുന്ന കുഞ്ഞുവാവയുടെ ക്യൂട്ട് രംഗങ്ങളാണ് വീഡിയോയിലുള്ളത്. ആയുഷ്ക്കാലം എന്ന ചിത്രത്തിനുവേണ്ടി കെ ജെ യേശുദാസും കെ എസ് ചിത്രയും ചേർന്നു പാടിയ’മൗനം സ്വരമായി’എന്ന പാട്ടാണ് കുഞ്ഞിനുവേണ്ടി കൈലാസ് പാടുന്നത്. പ്രേക്ഷകരെ പോലെ തന്നെ കുഞ്ഞുവാവയും പാട്ടു ആസ്വദിക്കുന്നത് കാണാം.
2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും ആൺ കുഞ്ഞു പിറന്നത്. തൻറെ പൊന്നുമോന് സമന്യൂ രുദ്ര എന്ന പേരും താരം നൽകിയിരുന്നു. കൗതുകകരമായ പേരിനു പിന്നിലെ രഹസ്യവും താരം വെളിപ്പെടുത്തിയിരുന്നു. സമന്യൂ, രുദ്ര എന്നീ പേരുകൾ മഹാ ശിവൻറെ പേരുകളാണ്. മകനെ നെഞ്ചോട് ചേർത്തുള്ള ചിത്രങ്ങൾ ഇതിനുമുമ്പും കൈലാസ് മേനോൻ പങ്കുവെച്ചിട്ടുണ്ട്.
കൈലാസിൻറെ വാക്കുകൾ ഇങ്ങനെയാണ് ‘എൻറെ ജീവിതത്തിലെ ഏറ്റവും സുന്ദരവും മികച്ചതുമായ വർഷമായിരുന്നു 2020. ആനന്ദത്തിറെയും ആഹ്ലാദത്തിൻറെയും അളവറ്റ നിമിഷങ്ങൾ സമ്മാനിച്ച 2020 ന് ഒരുപാട് ഒരുപാട് നന്ദി. എല്ലാവർക്കും ഏറെ സ്നേഹത്തോടെ പുതുവത്സരാശംസകൾ നേരുന്നു’. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഈ വാചകങ്ങൾ പങ്കുവെച്ചത് . കൈലാസ് മേനോന് ആശംസകളർപ്പിച്ചു നിരവധി പേരാണ് എത്തിയത്.