അമ്മയുടെ ഒക്കത്തിരിക്കുന്ന മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ പട്ടികയിലേക്ക് ഉയരുന്ന ഈ താരത്തെ മനസ്സിലായോ?

0

കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. മാതൃത്വം തുടങ്ങുന്നത് നിരവധി ഗാനങ്ങളാണ് തന്നെ അമ്മയ്ക്കൊപ്പം ഉള്ള ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അമ്മയെ ഓർക്കാൻ ഒരു ദിവസം ആവശ്യമില്ല എന്ന് പറയുമ്പോഴും അമ്മയ്ക്ക് ആശംസ അറിയിക്കാൻ എല്ലാവർക്കും തിടുക്കമാണ്. പല താരങ്ങളും അവരുടെ ബാല്യകാല ചിത്രങ്ങളും അമ്മമാരുടെ ബാല്യകാല ചിത്രങ്ങളുമെല്ലാം ആയി എത്തി. പലരും ഇപ്പോഴും അമ്മയുടെ ഒക്കത്തിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത് മലയാള യുവതാര സുന്ദരി സാനിയ ഇയ്യപ്പൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച അമ്മയ്ക്കൊപ്പം ഉള്ള ചിത്രങ്ങളാണ്. മൂന്ന് ചിത്രങ്ങൾ മെർജ് ചെയ്താണ് താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

സാനിയയുടെയും അമ്മയുടെയും വളർച്ചയുടെ 3 കാലഘട്ടങ്ങൾ. സാനിയ ചെറിയ കുട്ടി ആയിരുന്നപ്പോൾ സാനിയയെ ഒക്കത്തെടുത്ത് വെച്ചിരിക്കുന്ന അമ്മ, തുടർന്ന് അല്പം കൂടി വലുതായ ചിത്രം, മൂന്നാമതായി പങ്കുവച്ചിരിക്കുന്നത് ഇപ്പോഴുള്ള സാനിയയുടെ യും അമ്മയുടെയും ഒരു ചിത്രമാണ്. അമ്മയുടെ ഒക്കെ തന്നെയാണ് ഈ ചിത്രത്തിലും സാനിയ ഉള്ളത്. സാനിയയുടെ ഏറ്റവും വലിയ ബലവും ബലഹീനതയും അമ്മയാണ് എന്ന് പലപ്പോഴും താരം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്രമാത്രം അമ്മയോട് താരത്തിന് ഇഷ്ടം ഉണ്ട് എന്നുള്ള കാര്യം പ്രേക്ഷകർക്ക് അറിയാവുന്നതാണ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോ താരത്തിനെ ജീവിതത്തിൽ തന്നെ വലിയ ഒരു മുതൽക്കൂട്ട് ആയിരുന്നു.

തുടർന്ന് നായികയായി ക്യൂൻ എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു. ക്യൂൻ സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസ്സിൽ തട്ടി നിൽക്കുന്ന ഒന്നാണ്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാനും സാനിയയ്ക്ക് സാധിച്ചു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിലും മികച്ച ഒരു കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്. മാതൃ ദിനത്തോടനുബന്ധിച്ച് താരമിപ്പോൾ പങ്കു വച്ചിരിക്കുന്ന ഈ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നിരവധി കമന്റുകൾ ലൈക്കുകളും ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്.