Social Media

കുരുവിക്കൂട്ടിലെ കുഞ്ഞുമുട്ടയുമായി പേളി ; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ!

മലയാളികളുടെ പ്രിയതാരം ആണ് പേളി മാണി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥി കൂടിയായ താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. അവതാരകയായും ഗായികയായും അഭിനേത്രിയായും എല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി ആരാധകരുള്ള താരം ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ സഹ മത്സരാർത്ഥി കൂടിയായ ശ്രീനിഷ് അരവിന്ദിനെയാണ് തന്റെ ജീവിതപങ്കാളിയെ ആക്കിയത്. കഴിഞ്ഞിരിക്കുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ കൂടി കടന്നു വന്നത്.

നില എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഗർഭകാലം ഇത്രയുമധികം ആഘോഷമാക്കിയ മറ്റൊരു താരം ഉണ്ടെന്നു തോന്നുന്നില്ല. ഗർഭാവസ്ഥയുടെ പല ഘട്ടങ്ങളും ആരാധകരുമായി പങ്കുവച്ചത് താരമിപ്പോൾ നിലയുടെ വളർച്ചയാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്. മാതൃ ദിനമായ ഇന്ന് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. നിലക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിനൊപ്പം താരം കുറച്ചത് ഇപ്രകാരമാണ്.” അവസാനം കുരുവി കൂട്ടിൽ ഒരു കുട്ടി മുട്ട എത്തി. എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ. നിങ്ങൾ ചിരിക്കുമ്പോൾ അവരും നിങ്ങൾക്കൊപ്പം ചിരിക്കുന്നു. അവർ എപ്പോഴും നിങ്ങളെ ശ്രദ്ധിക്കുന്നു. നിങ്ങളിൽ നിന്നും എല്ലാ സമയവും എന്തെങ്കിലുമൊക്കെ പഠിക്കാൻ അവർ ശ്രമിക്കുന്നു. ഇത് നമ്മുടെ അവസരമാണ്. സ്വയമായി ഏറ്റവും മികച്ചതാകുവാൻ. എന്നാൽ മാത്രമേ നമ്മളെ കണ്ട് നമ്മുടെ മക്കൾക്ക് പലതും നല്ലത് പഠിക്കാൻ പറ്റുകയുള്ളൂ.

ഇത് ഞാൻ അമ്മയായതിനു ശേഷമുള്ള ആദ്യ മാതൃദിനം ആണ്. എന്റെ നിലക്ക് ഒപ്പമുള്ള തുടർന്നുള്ള ജീവിതത്തെക്കുറിച്ച് എനിക്ക് വിവരിക്കുവാൻ കഴിയുന്നില്ല. എല്ലാവരിലേക്കും ഒരുപാട് സ്നേഹം പകരുകയാണ്. എല്ലാവർക്കും ഒപ്പം എപ്പോഴും സ്നേഹവും സമാധാനവും സംഗീതവും ഉണ്ടാകട്ടെ.” നിരവധി കമന്റുകൾ ആണ് പേളി പങ്കുവെച്ച് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. ശിവദ, നീരജ് ബവ് ലേജ, ദീപ്തി സതി, ഷിയാസ് കരീം തുടങ്ങിയവരെല്ലാം ചിത്രത്തിന് താഴെ കമന്റ് മായി എത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top