‘വിവാഹം അബദ്ധമാണ്, ഞാൻ ഒരിക്കലും അത് ചെയ്യില്ല’; നടിയുടെ പോസ്റ്റിനു താഴെ പൊങ്കാലയിട്ട് ജനം!

0

കാട്ടുചെമ്പകം എന്ന മലയാള ചലച്ചിത്രത്തിൽ ചെമ്പകം ആയതി മലയാളി മനംകവർന്ന താരമാണ് ചാർമി കൗർ. താപ്പാന, ആഗതൻ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അധികം ചിത്രങ്ങളിലൊന്നും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങൾ എല്ലാം മികച്ചവയായിരുന്നു. ശക്തവും വ്യക്തവുമായ കഥാപാത്രങ്ങൾ. 2002ലാണ് ചാർമി സിനിമാലോകത്തേക്ക് എത്തിയത്. അതും ഒരു തെലുങ്ക് ചിത്രത്തിലൂടെ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചാർമി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമ നിർമ്മാണ മേഖലയിൽ ആണ് താരം സജീവമായി നിൽക്കുന്നത്. അവിടെയും വിജയം കൈവരിക്കുവാൻ ചാർമിക്ക് സാധിച്ചു.

നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇന്നിപ്പോൾ താരത്തിന് വിവാഹവുമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ചാർമി കൗർ. സിനിമാ മേഖലയിൽ താരങ്ങളുമായി ബന്ധപ്പെടുത്തി പല പ്രണയകഥകളും ഉണ്ടാകാറുണ്ട്. എന്നാൽ പല പ്രണയകഥകളും പകുതിക്ക് വച്ച് അവസാനിക്കാറാണ് പതിവ്.അല്ലെങ്കിൽ അവയെല്ലാം വാസ്തവ വിരുദ്ധവും ആകാറുണ്ട്. ചാർമി ഒരു നിർമ്മാതാവുമായി പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് തരത്തിലുള്ള അഭ്യൂഹങ്ങൾ ആയിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ ഈ പ്രചാരത്തിലുള്ള മറുപടിയുമായാണ് താരമിപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.

” എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാനിപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.ഞാൻ വളരെയധികം സന്തോഷവതിയാണ്. വിവാഹം പോലെയുള്ള അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല. ” എന്നായിരുന്നു താരം കുറച്ചത്. എന്നാൽ താരത്തിന് ഈ പ്രസ്താവന വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് സമൂഹമാധ്യമങ്ങളിൽ വഴി വച്ചിരിക്കുന്നത്. വിവാഹം അബദ്ധമാണ് എന്ന് താരത്തിനെ പ്രസ്താവനയാണ് ഒരുപക്ഷം ആളുകളെ ചൊടിപ്പിച്ചത്. നിരവധി കമന്റുകൾ ആണ് താരത്തിന്റെ ഈ പ്രസ്താവനയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്. പലരും താരത്തെ അനുകൂലിച്ച് സംസാരിച്ചപ്പോൾ, താരത്തെ പ്രതികൂലിച്ചു കൊണ്ടാണ് മറ്റു ചിലർ എത്തിയത്.