പുതിയ വിശേഷ ചിത്രങ്ങൾ പങ്കുവെച്ച് ശിവന്റെ അഞ്ജലി ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

0

ലാലേട്ടന്റെ ബാലേട്ടൻ എന്ന ചിത്രത്തിലൂടെ ലാലേട്ടന്റെ മക്കളിൽ ഒരാളായി എത്തിയ താരമാണ് ഗോപിക അനിൽ. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ ബാലതാരമായി ഗോപിക അനിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ നീന്താൻ നാളത്തെ ഇടവേളയ്ക്ക് ശേഷം പിന്നീട് താരത്തെ കണ്ടത് മിനിസ്ക്രീനിൽ ആയിരുന്നു. കബനി എന്ന ടെലിവിഷൻ പരമ്പരയിൽ നായികയായി എത്തി താരം വീണ്ടും പ്രേക്ഷകരുടെ മനം കീഴടക്കി. ഇന്നിപ്പോൾ ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരകളിൽ ഒന്നായ സാന്ത്വനത്തിൽ ശിവന്റെ അഞ്ജലി ആയി തകർത്താടുകയാണ് താരം. സാന്ത്വനം പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് ഇഷ്ടമാണ് എന്നാൽപോലും ശിവാനിയെ പ്രേക്ഷകർക്ക് കുറച്ചുകൂടി ഇഷ്ടമാണ്.

ശിവനായി എത്തുന്നത് പുതുമുഖതാരം സജിൻ ആണ്. ശിവനേയും അഞ്ജലിയുടെയും കെമിസ്ട്രി വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർക്കിടയിൽ ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. ശിവാജ്ഞലിക്കായി ഫാൻ പേജുകൾ വരെയുണ്ട് ഇപ്പോൾ. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. പരമ്പരയിലെ താരങ്ങൾക്കൊപ്പം സജിന്റെ ഭാര്യയും നടിയുമായ ശാസ്ത്രജ്ഞർക്കും ഒപ്പമുള്ള പലചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇന്നിപ്പോൾ താരം എത്തിയിരിക്കുന്നത് മറ്റൊരു ആഘോഷ ചിത്രവുമായാണ്. തന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് താരമിപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ബർത്ത് ഡേ സീരീസ് എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

താര ത്തിന്റെ പിറന്നാൾ ചിത്രങ്ങൾ ഇതിനുമുൻപും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.എന്നാൽ ഇതാദ്യമായാണ് താരം തന്നെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പിറന്നാൾ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നത്. നിരവധി കമന്റുകൾ ലൈക്കുകളും ആണ് ചിത്രം വാരിക്കൂട്ടി ഇരിക്കുന്നത്. പലരും താരത്തിന് പിറന്നാളാശംസകളുമായാണ് എത്തിയിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഗൗൺ ആണ് താരം ആഘോഷത്തിന് ധരിച്ചിരിക്കുന്നത്. കോഴിക്കോട് കഫേ ദി കാപ്രിയോയിലാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ഗോപിക അനിലിനെ ചിത്രങ്ങളെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ ആണ് വൈറലായി മാറാറുള്ളത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. വലിയ ആരാധക പിന്തുണയുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.