പുതുവർഷദിനത്തിൽ സന്തോഷവാർത്തയുമായി മലയാളികളുടെ സ്വന്തം മുക്ത. ആശംസകളുമായി ആരാധകരും

0

മിനി സ്ക്രീനിലും മലയാള സിനിമയിലും പല മികച്ച കഥാപാത്രങ്ങൾ ചെയ്തു മലയാളി പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ യുവ നടിയാണ് മുക്ത. ഇതിനകം തന്നെ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം മലയാളി ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നു . വളരെ മികച്ച സ്വീകാര്യതയാണ് താരത്തിന് മലയാളക്കരയിൽ ലഭിച്ചിട്ടുള്ളത്. കുറച്ചുകാലമായി മിനിസ്ക്രീനിൽ നിന്ന് വിട്ടുനിന്ന മുക്ത കൂടത്തായി എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലേക്ക് തിരിച്ചുവന്നത്.

ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന കൂടത്തായി സീരിയലിൽ പ്രധാനകഥാപാത്രമായ ഡോളിയെ അവതരിപ്പിക്കുന്നത് മുക്ത ആണ്. വിവാഹശേഷം താൽക്കാലികമായി സിനിമാജീവിതം നിർത്തിയ മുക്ത ഈ ഒരു സീരിയലിലൂടെയാണ് തിരിച്ചുവന്നത്. മുക്തയുടെ രണ്ടാം വരവ് ഇരു കൈകളും നീട്ടിയാണ് പ്രേക്ഷക വൃത്തം സ്വീകരിച്ചത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മുക്തയുടെ കുതിച്ചുചാട്ടമാണ് മലയാളക്കര കണ്ടത്.

വളരെ മികവുറ്റ ഒരു പരമ്പരയുടെ ഭാഗമായ മുക്ത തൻറെ സീരിയൽ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പുതുവർഷത്തെ വരവേറ്റ് കൊണ്ട് താരം പങ്കുവെച്ച ചിത്രവും അടിക്കുറിപ്പും ആണ് ആരാധകരുടെ ചർച്ചാവിഷയം. ഗർഭിണിയാണ് എന്ന് തോന്നിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഈ ചിത്രം കണ്ടതോടെ മുക്ത വീണ്ടും അമ്മയാകുക യാണോ എന്ന സംശയമാണ് ആരാധകർ ഉന്നയിച്ചത്.

എന്നാൽ വിജയ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന താരത്തിൻറെ പുതിയ സീരിയൽ പ്രമോഷൻ ആണ് ഇതെന്ന് അടിക്കുറിപ്പിൽ നിന്നും വായിച്ചെടുക്കാം. ഈ വർഷം വിജയ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതിൻറെ സന്തോഷം ആണ് താരം പങ്കുവെച്ചത്. ഈ ചിത്രം കണ്ടിട്ടാണ് ആരാധകർ അവരുടെ സംശയങ്ങൾ ഉന്നയിച്ചത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ താരത്തെ ഫോളോ ചെയ്യുന്നത്.