പ്രിയതമയുടെ പിറന്നാൾ ആഘോഷമാക്കി സുരേഷ് ഗോപി ; ചിത്രങ്ങൾ വൈറലായത് നിമിഷങ്ങൾക്കുള്ളിൽ!

0

മലയാളി സിനിമാസ്വാദകരുടെ എക്കാലത്തെയും ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി. നാൾ ഇത്രയായിട്ടും ആ ഒരു സ്ഥാനത്ത് മറ്റൊരാളെയും പ്രതിഷ്ഠിക്കാൻ മലയാളി പ്രേക്ഷകന് ഇതുവരെയും സാധിച്ചിട്ടില്ല. അഭിനയത്തിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്ത താരം ശോഭനയുടെ നായകനായി വരനെ ആവശ്യമുണ്ട് എന്ന ചലച്ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തി. തുടർന്ന് രാഷ്ട്രീയത്തിൽ സജീവമായി കൊണ്ടിരിക്കുകയാണ് താരമിപ്പോൾ. പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ തായി ഇനി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.

കോവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ആരാധകർ അക്ഷമയോടെ കൂടിയാണ് പാപ്പന് വേണ്ടി കാത്തിരിക്കുന്നത്. പാപ്പന്റെ ലൊക്കേഷൻ ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സുരേഷ് ഗോപിയുടെ പുത്തൻ ഗെറ്റപ്പുകൾ സമൂഹമാധ്യമങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്നെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ചിരുന്നു വിശേഷം തന്നെയാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. തന്റെ പ്രിയതമയുടെ ജന്മദിനം ആഘോഷിക്കുകയാണ് താരമിപ്പോൾ.

കുടുംബത്തിനൊപ്പം രാധികയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രമാണ് താരമിപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരിക്കുന്നത്. കേക്ക് കട്ട് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമാണ്. “എന്റെ ഹൃദയം ഇപ്പോഴും തുടികൊട്ടുന്നതിന്റെ കാരണം, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനം. പിറന്നാളാശംസകൾ രാധിക.എന്റെ പ്രണയം.”നിരവധി കമന്റുകൾ ലൈക്കുകളും ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. രാധികയ്ക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ടാണ് പലരും കമന്റ് ഇട്ടിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇന്ന സമൂഹമാധ്യമങ്ങളിലെ പ്രധാന ആകർഷണം. ചിത്രങ്ങൾ പല ഗ്രൂപ്പുകളിലേക്കും പേജുകളിലേക്ക് മറ്റും ഇതിനോടകം തന്നെ ഷെയർ ചെയ്യപ്പെട്ടു കഴിഞ്ഞു.