Social Media

തന്റെ വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി ഉപ്പും മുളകും താരം ലച്ചു ; ചിത്രം ഏറ്റെടുത്ത് ആരാധകർ!

ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. പരമ്പര അവസാനിച്ച് എന്നാൽ പോലും ഇപ്പോഴും ഈ കഥാപാത്രങ്ങൾക്കെല്ലാം വലിയ ആരാധക പിന്തുണയാണുള്ളത്. സീരിയലിലെ ലച്ചു ആയി എത്തിയ ജൂഹി റുസ്തഗിക്കും വലിയ ആരാധക പിന്തുണയാണുള്ളത്. ജൂഹി എന്ന് വിളിക്കുന്നതിലും ആരാധകർക്ക് ഇഷ്ടം ലച്ചു എന്ന് വിളിക്കാനാണ്. ഓരോ മലയാളി പ്രേക്ഷകരുടെയും വീട്ടിലെ ഒരു മകളെ പോലെയാണ് ലച്ചുവിനെ അവർ കണ്ടിരുന്നത്. കാരണം ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ഉപ്പും മുളകിലും കാണിച്ചിരുന്നത്. അതും ഒട്ടും ആർട്ടിഫിഷ്യൽ അല്ലാതെ.

ഇവരെല്ലാം ശരിക്കും ഒരു കുടുംബത്തിലെ തന്നെ ആണോ എന്ന് പോലും പലപ്പോഴും ആരാധകർക്ക് തോന്നിയിട്ടുണ്ട്. ഒരിടയ്ക്ക് വെച്ച് ഉപ്പും മുളകിൽ നിന്നും പിൻമാറിയ ലച്ചു പിന്നീട് സമൂഹമാധ്യമങ്ങളിൽ ആയിരുന്നു സജീവമായി മാറിയത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ജൂഹിക്ക്. ജൂഹി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പലപ്പോഴും ഈ ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

അത്തരത്തിൽ ജൂഹി ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തന്റെ നായ കുട്ടിക്കൊപ്പം ഉള്ള ചിത്രമാണ് ജൂഹി പങ്കുവെച്ചിരിക്കുന്നത്. ” സ്നൂപ് ഹിയർ ” എന്ന അടിക്കുറിപ്പോടെ കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ നിന്നും അടിക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത് താരം വളരെയധികം ആകാംക്ഷ വരികയാണ് എന്നാണ്. നിരവധി കമന്റുകൾ ലൈക്കുകളും ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. ചിത്രത്തെ ട്രോളിയും കമന്റുകൾ വന്നിട്ടുണ്ട്.

ലച്ചു പൂച്ച നന്നായിട്ടുണ്ട് എന്ന രീതിയിലാണ് കമന്റുകൾ. എന്നാൽ ഇത്തരം കമന്റുകൾ ലച്ചുവിനെ ആരാധകർ തന്നെ മറുപടിയും നൽകിയിട്ടുണ്ട്. ജൂഹിയോട് പ്രേക്ഷകർക്ക് എത്രമാത്രം ഇഷ്ടം ഉണ്ട് എന്നുള്ള കാര്യങ്ങൾ എല്ലാം തന്നെ കമന്റുകൾ ഇൽ നിന്നും താരത്തിന് ലഭിക്കുന്ന പിന്തുണ യിൽ നിന്നും എല്ലാം വ്യക്തമാണ്. താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. ഒപ്പം തന്നെ അഭ്രപാളികളിൽ താരത്തെ ഉടൻ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയോടെയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top