‘ചിരിപ്പിയ്ക്കാനുള്ള കഴിവ് എനിയ്ക്കില്ല’; എപ്പോഴും നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയുടെ കാരണം വ്യക്തമാക്കി മഞ്ജു!

0

മലയാളി മനസ്സിൽ നിറഞ്ഞുനിൽക്കുന്ന താരസുന്ദരിയാണ് മഞ്ജു വാര്യർ. ഒരുകാലത്ത് വലിയ ഒരു കോളിളക്കം മലയാളക്കരയിൽ സൃഷ്‌ടിച്ച ഒരു നായിക നടി, എന്നാൽ വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിൻവാങ്ങി. എന്നാൽ നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭ്രപാളികളിൽ മിന്നുന്ന പ്രകടനവുമായി എത്തി. രണ്ടാം വരവിലും മഞ്ജു എന്ന അഭിനേത്രിയുടെ കഴിവ് പൂർണമായും കാട്ടി തന്നു. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. പുതുപുത്തൻ മേക്കോവറുകളിലൂടെ മലയാളികളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിയ്ക്കുകയും ചെയ്തു മഞ്ജു. പ്രായം വെറും നമ്പർ ആണ് എന്ന് മഞ്ജു ഓരോ ദിവസം കഴിയുംതോറും കാട്ടി തരികയാണ്.

എന്നാൽ ഇന്നിപ്പോൾ ചർച്ചയക്കുന്ന തന്റെ ചിരിയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു കാര്യങ്ങൾ പറഞ്ഞത്. മഞ്ജുവിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. “എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷെ നമുക്ക് നമ്മുടെ ചിരി മാറ്റാന്‍ പറ്റില്ലല്ലോ.. (ചിരിച്ചു കൊണ്ട് തന്നെ മഞ്ജു വാര്യര്‍ പറഞ്ഞു) ചിരി വന്നാല്‍ ചിരിയ്ക്കും. ചിരിപ്പിക്കാനുള്ള കഴിവ് എനിക്കില്ല. പക്ഷെ തമാശകള്‍ ആസ്വദിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ചിരിക്കാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല.

ആരെങ്കിലും എന്തെങ്കിലും കോമഡി കണ്ട് ചിരിച്ചാല്‍, അതെന്താണെന്ന് ചോദിച്ച് ഞാന്‍ അങ്ങോട്ട് പോയി വാങ്ങി കണ്ട് ചിരിയ്ക്കും. ചിരിക്കുന്നത് നല്ലതല്ലേ?” ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് പുറമെ, ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങളും താരം ഇപ്പോൾ അവതരിപ്പിച്ച് വരികയാണ്. ഓരോ അഭിമുഖങ്ങളിൽ മഞ്ജു പ്രത്യക്ഷപെടുമ്പോഴും ചെറിയ ഒരു കാര്യത്തിന് പോലും വലിയ രീതിയിൽ ചിരിയ്ക്കാറുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മഞ്ജു. മഞ്ജുവിന്റെ ഈ വാക്കുകൾ തന്നെയാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നതും.