പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പിന്മാറി സൂരജ് ; സംഭവം ഇങ്ങനെ!

0

മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ ഒരു ടെലിവിഷൻ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. നിരവധി ടെലിവിഷൻ പരമ്പരകൾ ഉണ്ട് എന്നാൽ പോലും വ്യത്യസ്തമായ രീതിയിലൂടെ കഥ പറയുന്ന ഒരു പരമ്പരയാണ് പാടാത്ത പൈങ്കിളി.അതുകൊണ്ട് തന്നെയാണ് ഇത്രയുമധികം ആരാധകരെ പരമ്പരയ്ക്ക് സ്വന്തമാക്കുവാൻ സാധിച്ചത്. പുതുമുഖ താരങ്ങളാണ് പരമ്പരയിൽ നായികാനായകന്മാരായി എത്തുന്നത്. സൂരജ് സൺ ആണ് പരമ്പരയിൽ നായകനായി എത്തുന്നത്. സീരിയലിലേക്ക് ആദ്യമായാണ് താരം എത്തുന്നത് എന്നാൽപോലും നിരവധി ആരാധകർ സൂരജിനുണ്ട്. ടിക്ടോക് വീഡിയോസ് ലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും എല്ലാം തന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് സൂരജ്.

എന്നാൽ ഇപ്പോൾ സൂരജ് പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പിന്മാറിയിരിയ്ക്കുന്നതയാണ്. താരം ഇപ്പോൾ പാരമ്പരയിൽ നിന്നും വിട്ട് നിൽക്കുകയാണ്. എന്നാൽ എന്ത്‌ കൊണ്ടാണ് ഇത്തരത്തിൽ താരത്തിനു ഇത്രയുമധികം ആരാധകരെ സമ്മാനിച്ച പാരമ്പരയിൽ നിന്നും പിന്മാറുന്നത് എന്ന ചോദ്യമാണ് കൂടുതലായും ഉയരുന്നത്. എന്നാൽ ഇതിനുള്ള വ്യക്തമായ ഒരു കാരണം ഇതുവരെയും സൂരജ് നൽകിയിട്ടില്ല. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് താരം സീരിയലിൽ നിന്നും വിട്ട് നിൽക്കുന്നതെന്നാണ് താരത്തോട് അടുത്ത് നിൽക്കുന്ന വൃത്താങ്ങളിൽ നിന്നും ലഭിയ്ക്ക‍ന്ന സൂചന. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ തിരിച്ച് പറരമ്പരയിലേയ്ക്ക് വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്തായാലും താരം സീരിയലിൽ നിന്നും പിന്മാറിയതിൽ അതിയായ വിഷമത്തിലാണ് താരത്തിന്റെ ആരാധകർ ഒന്നടങ്കം. സൂരജ് ടിക് ടോക് സ്റ്റാർ മാത്രമല്ല മികച്ച ഒരു മോട്ടിവേഷണൽ സ്പീക്കറുമാണ്. മിനി സ്‌ക്രീനിൽ ആദ്യമായിട്ടാണ് എങ്കിലും പ്രേക്ഷകർക്ക് സൂരജിനോട് ഒരു പ്രത്യേക ആരാധന ആയിരുന്നു. ടിക്ടോക്കിലും യൂട്യൂബ് ചാനലിലൂടെയും ഏറെ ഫോളോവേഴ്സ് ഉള്ള സൂരജ് അഭിനയമേഖലയിൽ എത്തും മുൻപേ തന്നെ സ്റ്റാർ ആയതാണ്. ദേവയായി അഭിനയിക്കുകയല്ല മറിച്ചു ജീവിക്കുകയാണ് സൂരജ് എന്നാണ് ആരാധക പക്ഷം. താരം ഉടൻതന്നെ സീരിയലിലേക്ക് എത്തണമെന്നും അതിനായി താരത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ് ആരാധകർ ഒന്നടങ്കം.