നാടൻ ലുക്കൊന്ന് മാറ്റിപ്പിടിച്ച് ശരണ്യമോഹൻ ; സംഭവം പൊളിച്ചെന്ന് ആരാധകർ!

0

ബാലതാരമായെത്തി പിന്നീട് മലയാളി മനസ്സിൽ ഇടം നേടിയ നായിക നടിയായി മാറിയ താരമാണ് ശരണ്യമോഹൻ. ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന് കെമിസ്ട്രി എന്ന സിനിമ വലിയ ഒരു മുതൽക്കൂട്ട് ആയിരുന്നു. ഹൊറർ ത്രില്ലർ ജോണറിൽ ഉള്ള ചിത്രം വലിയ വിജയമായിരുന്നു. തുടർന്ന് മികച്ച കുറെ അധികം കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ ശരണ്യയ്ക്ക് സാധിച്ചു. തമിഴ് സിനിമാ ലോകത്തും സജീവമായിരുന്നു താരം. ധനുഷ്,വിഷ്ണു വിശാൽ, വിജയ് തുടങ്ങിയവർക്കൊപ്പം എല്ലാം താരം അഭിനയിച്ചു. ധനുഷിനൊപ്പമുള്ള യാരടി നീ മോഹിനി എന്ന ചിത്രത്തിലെ ‘പാലക്കാട്ട് പക്കത്തിലെ’ എന്ന ഗാനം വലിയ സ്വീകാര്യത ആയിരുന്നു നേടിയത്.

ധനുഷും ശരണ്യയും നർമ്മം കലർന്ന ഈ ഗാനം അതിഗംഭീരമായി ആയിരുന്നു അവതരിപ്പിച്ചത്. തുടർന്നായിരുന്നു വിജയുടെ സഹോദരിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശരണ്യ വേലായുധത്തിലും പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാൽ കഴിഞ്ഞ ഇടയ്ക്ക് ഇളയമകൾകൊപ്പം ഒരു പരസ്യചിത്രത്തിൽ ശരണ്യ അഭിനയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. അതുകൊണ്ടുതന്നെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനും കുഞ്ഞുങ്ങൾക്കൊപ്പം ഉള്ള ചിത്രങ്ങളുമായാണ് പലപ്പോഴും ശരണ്യ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇന്നിപ്പോൾ ശരണ്യ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

പൊതുവേ സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള ശരണ്യയുടെ മറ്റൊരു ലുക്കാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. കറുത്ത നിറത്തിലുള്ള ഗൗൺ ധരിച്ചു കൊണ്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ” ആരാണ് എപ്പോഴും സന്തോഷത്തോടുകൂടി ഇരിക്കുന്നത് അവർക്ക് മറ്റുള്ളവരെയും സന്തോഷിപ്പിക്കാൻ സാധിക്കു”മെന്ന അടിക്കുറിപ്പോടെ കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകൾ ലൈക്കുകളും ആണ് താരത്തിന് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന് വ്യത്യസ്തമായൊരു ലുക്ക് തന്നെയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ചിത്രം നിമിഷങ്ങൾക്കുള്ളിൽ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.