അനുക്കുട്ടിയുടെ ചിത്രത്തിന് കമന്റുമായി അഞ്ചുചേച്ചി ; ആരാധകർ ഏറ്റെടുത്ത് എസ്തറിന്റെ ചിത്രങ്ങൾ!

0

ബാലതാരമായെത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് എസ്തർ അനിൽ. ലാലേട്ടന്റെ മകളുടെ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് എസ്തർ അനിൽ പലചിത്രങ്ങളിലും എത്തി. എന്നാൽ ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യമാണ് താരത്തിന് അഭിനയജീവിതത്തിലെ നാഴികക്കല്ല്. ദൃശ്യത്തിലെ അനു എന്ന കഥാപാത്രം താര നേടിക്കൊടുത്തത് വലിയ അവസരങ്ങളാണ്. ദൃശ്യത്തിന്റെ മലയാളം പതിപ്പിനു പുറമേ തമിഴ് തെലുങ്ക് പതിപ്പുകളിലും എസ്തർ തന്നെയായിരുന്നു അനുവിനെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ദൃശ്യം കഴിഞ്ഞ് ദൃശ്യം രണ്ടിലേക്ക് എത്തിയപ്പോഴേക്കും അനുവിന്റെ മാറ്റം ആരാധകരെ അമ്പരപ്പിച്ചിരുന്നു. കാരണം ദൃശ്യത്തിന് ഒന്നാം പതിപ്പിൽ ചെറിയ ഒരു കുട്ടിയായിരുന്നു അനൂ പക്വതയോടെ കാര്യങ്ങൾ നോക്കികാണുന്ന കുട്ടിയാണ് ദൃശ്യം 2 കാണാൻ സാധിച്ചത്. തെലുങ്ക് സിനിമകളിൽ നായികയായി അരങ്ങേറി ഇരിക്കുകയാണ് എസ്തർ ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നിപ്പോൾ അത്തരത്തിൽ കുറച്ച് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് എസ്തർ.

ലഹങ്ക തെയ്യം സാരിയും അണിഞ്ഞുള്ള ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പഴയകാല ചിത്രങ്ങൾ പൊടിതട്ടി എടുക്കുകയാണ് താരം ഇതിലൂടെ. തന്റെ അവസാന ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ എന്ന രീതിയിലാണ് താരം ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നതും. ചിത്രത്തിനൊപ്പം താരം കുറിച്ചത് ഇപ്രകാരമായിരുന്നു. “അവസാനം അതും കഴിഞ്ഞു. യഥാർത്ഥത്തിൽ ഇതിവിടെ തുടങ്ങിയതേയുള്ളു. പിന്നെ ഇവിടെ ഞാനെന്റെ ഷൂസും ആയി കുളിരുകോരുകയാണ്.

സാരി ഉടുത്തുകൊണ്ട് മറിഞ്ഞു വീഴുകയാണ്. ഒരുതവണയല്ല, രണ്ടു തവണ. സാരിയിൽ മാത്രമല്ല, ലഹങ്കയിലും ഞാൻ വീഴുകയാണ്. ഇതിൽ നിന്നും നിങ്ങൾക്ക് എന്താണ് മനസിലാക്കാൻ ശശിയ്ക്കുന്നത്, എനിയ്ക്ക് യഥാർത്ഥത്തിൽ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിയ്ക്കാൻ അറിയില്ല.” നിരവധി കമന്റുകൾ ലൈക്കുകളും ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. അൻസിബയും ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. പ്രിറ്റി എന്നാണ് അൻസിബ കമന്റായി ഇട്ടിരിയ്ക്കുന്നത്.