കരങ്ങളിൽ കുഞ്ഞു അതിഥിയും ആയി അർജുൻ അശോകൻ. കുഞ്ഞുവാവയെ വരവേറ്റ് ആരാധകർ.

    0

    വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ മലയാളസിനിമയിൽ തൻറെ കഴിവ് പ്രകടിപ്പിച്ച നടനാണ് അർജുൻ അശോക്. തൻറെ പിതാവിനെ പോലെ തന്നെ മലയാള സിനിമയിൽ തൻറെതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് അർജുൻ. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ഹരിശ്രീ അശോകനെ അനുസ്മരിക്കും വിധം ആയിരുന്നു മകൻറെയും പ്രകടനം.

    ആരാധകരോട് തൻറെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം പങ്കുവയ്ക്കുകയാണ് അർജുൻ അശോകൻ. തനിക്ക് ഒരു കുഞ്ഞു പിറന്നതിൻറെ സന്തോഷം താരം ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ തൻറെ പൊന്നോമന കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. അർജുൻ അശോകൻറെ ഭാര്യ നികിതയും മകൾക്കൊപ്പം ഉണ്ട്. കുഞ്ഞ് അതിഥി യോടൊപ്പം ഉള്ള ചിത്രത്തിനും വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

    2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിയും ഇൻഫോപാർക്കിൽ ജീവനക്കാരിയും ആയ നിഖിത ഗണേഷുമായുള്ള അർജുൻ അശോകൻറെ വിവാഹം. എട്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സൗബിൻ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അർജുൻ പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. തുടർന്ന് ബിടെക്, ജൂൺ, മന്ദാരം, വരത്തൻ, ഉണ്ട തുടങ്ങിയ നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.

    സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അർജുൻ അശോകൻ ദിവസവും തന്നെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പ്രേക്ഷകരാണ് സമൂഹ മാധ്യമത്തിലൂടെ താരത്തെ പിന്തുടരുന്നത്. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച് ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. താരത്തിനും ഭാര്യയും ആശംസകളർപ്പിച്ചു നിരവധി പേരാണ് എത്തിയത്. ഏതായാലും കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിക്കുന്ന അർജുൻ അശോകൻറെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.