ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസയുമായി ദുൽഖർ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

0

മെഗാസ്റ്റാർ മമ്മൂട്ടിയും ഭാര്യ സുൽഫത്തും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ്. വക്കീലായിരുന്ന മുഹമ്മദുകുട്ടി മലയാള സിനിമയിൽ എത്തിയപ്പോൾ മമ്മൂട്ടിയായി. പിന്നീടങ്ങോട്ട് ഹിറ്റ് ചലച്ചിത്രങ്ങളുടെ മലയാളി പ്രേക്ഷകരെ ചിന്തിപ്പിച്ചു രസിപ്പിച്ചും എല്ലാം അവരുടെ നെഞ്ചിൽ കയറി കുടികൊണ്ടു. ഇപ്പോഴും മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. വലിയ സ്വീകാര്യതയാണ് സ്റ്റൈലിഷ് ലുക്കുകൾക്ക് ലഭിക്കാറുള്ളതും. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂക്കയുടെയും ഭാര്യ സുൽഫത്തിന്റെയും വിവാഹ വാർഷികം. ഇരുവരുടെയും വിവാഹ വാർഷിക ദിന മകനും മലയാളത്തിലെ യുവ സൂപ്പർസ്റ്റാറായ ദുൽഖർ സൽമാൻ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ച ഒരു ചിത്രവും കുറുപ്പും ആണ് വൈറലായി മാറിയിരിക്കുന്നത് ഇപ്പോൾ. മമ്മൂക്കയുടെയും സുൽഫത്തിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു ദുൽഖർ കുറിച്ചത്.

” ഉമ്മച്ചിക്കും ബാപ്പച്ചിക്കും സന്തോഷകരമായ വിവാഹ വാർഷിക ആശംസകൾ. ഈ ചിത്രം കഴിഞ്ഞവർഷം എടുത്തത് പോലെ തോന്നുന്നു. ഞങ്ങൾ എല്ലാവരും നിങ്ങളെ പോലെ ആകുവാൻ പരിശ്രമിക്കുകയാണ്.” എന്നായിരുന്നു ദുൽഖർ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. നിരവധി കമന്റുകൾ ലൈക്കുകളും ആണ് ചിത്രത്തിനു താഴെയായി എത്തിയത്. മമ്മൂക്ക സുൽഫത്ത് ഇടയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ടാണ് നിരവധി കമന്റുകൾ വന്നിരിക്കുന്നത്. സൗബിൻ ഷാഹിർ അം വിഷ്ണു ഉണ്ണികൃഷ്ണനും എല്ലാം മൂക്കും സുൽഫത്ത് ഇത്തയ്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്. പലപ്പോഴും ദുൽഖർ സൽമാൻ തന്നെ പല വേദികളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് മമ്മൂക്കയും സുൽഫത്ത് ഇത്തയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്.

ഇരുവരും ഇപ്പോഴും പ്രണയിക്കുകയാണ് എന്നും. മമ്മൂക്ക തിരികെ വരാൻ ഒന്ന് താമസിച്ചു കഴിഞ്ഞാൽ വെപ്രാളം ഇടുന്ന ഉമ്മച്ചിയെ പലപ്പോഴും കാണാറുണ്ട് എന്നും ദുൽഖർ പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും വിവാഹ വാർഷികം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ഇപ്പോൾ. കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിന്റെ മാലാഖ മറിയത്തിന് നാലാം പിറന്നാൾ. ഇതുവരെയും ദുൽഖറിന്റെ ഒരു ചിത്രം പോലും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെക്കാത്ത മമ്മൂക്ക മറിയത്തിന് ചിത്രവും ആയും ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരുന്നു. ഇത് ആരാധകരേയും ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.