‘എന്റെ മാതാവ്’ പരമ്പരയിലെ ക്ലാരയുടെ കൈപിടിച്ച് ഷാൻ ജിയോ ; ചിത്രങ്ങളുമായി താരം!

0

മിനിസ്ക്രീനിലൂടെ ശ്രദ്ധേയയായ താരമാണ് ആന്മരിയ. ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് ആൻമരിയ അഭിനയലോകത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമാകുവാൻ ആൻമരിയയ്ക്ക് സാധിച്ചു. തുടർന്ന് ബിഗ് സ്ക്രീനിലേക്കും ആന്മരിയ ചുവടുവച്ചു. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന എന്റെ മാതാവ് എന്ന ഹിറ്റ് പരമ്പരയിലാണ് ആൻമരിയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്റെ മാതാവിനെ ആന്മരിയ യുടെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിനൊപ്പം വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ആന്മരിയയ്ക്ക് സാധിച്ചു.

നിരവധി വെബ് സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. എൺപതുകളിലെ ഏഭ്യന്മാർ എന്ന ചലച്ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഇന്നിപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഒരു വിശേഷമാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞിരിക്കുകയാണ്. സോഫ്റ്റ്‌വെയർ എൻജിനീയറും പ്രശസ്ത ഫുഡ് വ്ലോഗറുമായ ഷാൻ ജിയോ ആണ് താരത്തിന്റെ വരൻ. വിവാഹ ചിത്രങ്ങളൊന്നും ഇരുവരും സമൂഹ മാധ്യമങ്ങൾ വഴി പങ്കു വച്ചിട്ടില്ല. എന്നാൽ ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിനൊപ്പം “ഷാൻ ജിയോയ്ക്കൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു” എന്നാണ് ആന്മരിയ എഴുതിയത്. നിരവധി ആരാധകരാണ് താരത്തിന് ആശംസയുമായി തിരിക്കുന്നത്. കഴിഞ്ഞ ലോക് ഡൗൺ കാലയളവിലായിരുന്നു സമൂഹമാധ്യമങ്ങളിൽ വളരെയധികം സ്വീകാര്യനായി തുടങ്ങിയത്. നിരവധി ആരാധകരാണ് ഷാനിനും ഉള്ളത്. കൊറോണക്കാലം ആയതിനാൽ തന്നെ കോവിഡ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. പലരും ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിനും തുടർന്ന് എന്താണ് കാര്യം എന്ന് അറിയാതെ തിരക്കിയപ്പോഴാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞ വിവരം താരങ്ങൾ പറയുന്നത് തന്നെ. എന്തായാലും സോഷ്യൽ മീഡിയയും ആരാധകരും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ താരവിവാഹം.