നിശ്ചയത്തിന് പിന്നാലെ താര ജോഡികളെ തേടി ആ സന്തോഷ വാർത്ത ഇങ്ങെത്തി. ആരാധകരുമായി പുതിയ വിശേഷം പങ്കുവെച്ച് നടി മൃദുല വിജയ്.

0

മിനി സ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മൃദുല വിജയ്. അവതരണ മികവിലും അഭിനയത്തിലും വ്യത്യസ്ത പാലിക്കുന്ന നടി ഇപ്പോഴും മലയാള സീരിയലിൽ സജീവ സാന്നിധ്യമാണ്. നടി മൃദുല വിജയ് വിവാഹിതയാകുന്നു എന്ന വാർത്ത കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവ കൃഷ്ണയാണ് താരത്തിന് പ്രിയതമൻ.

സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹനിശ്ചയം ആയിരുന്നു ഇരുവരുടെയും. മഴവിൽ മനോരമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു താരത്തിൻറെ വിവാഹ വിവരങ്ങൾ പങ്കുവെച്ചിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തുവെച്ച് വിവാഹ നിശ്ചയം കഴിഞ്ഞത്. അതീവ സുന്ദരിയായി നീ ലഹങ്ക യിൽ എത്തിയ മൃദുല പ്രേക്ഷകരുടെയും ആരാധകരുടെയും ആശംസ പിടിച്ചുപറ്റി.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഉറപ്പിച്ച കല്യാണം എന്നാണ് താരം ഇതിനോട് പ്രതികരിച്ചത്. നടി ലേഖ വഴി വന്ന വിവാഹ ആലോചനയാണ് ഇതെന്ന് താരം പറഞ്ഞിരുന്നു. എന്നാൽ ഭാവി ദമ്പതികളെ തേടി പുത്തൻ ഒരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുകയാണ്. പുതിയ വിശേഷം ആരാധകരോട് പറയുന്ന ത്രില്ലിലാണ് താരം ഇപ്പോൾ.

ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന സ്റ്റാർ മാജിക്കിൽ യുവയും മൃദുലയും വ്യത്യസ്ത എപ്പിസോഡുകളിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ ഇവർ ഒന്നിച്ച് വേദിയിൽ എത്താൻ പോകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. വിവാഹനിശ്ചയത്തിന് മുമ്പ് ഇരുവരും ഒന്നിച്ച് വേദിയിൽ എത്തിയിട്ടില്ല. സ്റ്റാർ മേജിക് പുതിയ പ്രമോഷൻ വീഡിയോയിൽ അതിൻറെ സൂചന നൽകി കഴിഞ്ഞു. എന്തായാലും താരങ്ങളും ആരാധകരും പുതിയ എപ്പിസോഡ്നായി ത്രില്ലടിച്ച് ഇരിക്കുകയാണ്.