ദിയയുടെ പിറന്നാൾ ചിത്രത്തിനു താഴെ ട്രോൾ അഭിഷേകം ; മറുപടിക്കായി ആരാധകരുടെ കാത്തിരിപ്പ്!

0

മലയാളികൾക്ക് ഏറെ പരിചിതമായ ഒരു താരം കുടുംബമാണ് കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് മക്കളും സിനിമാ മേഖലയിലേക്ക് കാലെടുത്തു വെച്ചു കഴിഞ്ഞു. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്ണ ഇതിനോടകംതന്നെ ഏറെ ആരാധകരുള്ള ഒരു മലയാള യുവതാരം ആയി മാറി കഴിഞ്ഞു. അഹാന പിന്നാലെ ഹൻസികയും ഇഷാനിയും സിനിമാ മേഖലയിലേക്ക് കാലെടുത്തു വച്ചു. എന്നാൽ ദിയ ആകട്ടെ ഡാൻസുമായി ആണ് മുന്നോട്ട് പോകുന്നത്. എന്നാൽ കൃഷ്ണ ഫാമിലി ഒന്നാകെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഓരോരുത്തർക്കും ആയി സ്വന്തമായി യൂട്യൂബ് ചാനലുകൾ വരെ ഉണ്ട്. നിരവധി സബ്സ്ക്രൈബെർസും ഫോളോവേർസുമാണ് എല്ലാവർക്കുമുള്ളത്.

ഇവരെല്ലാം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ പ്രചാരമാണ് സമൂഹമാധ്യമങ്ങൾ ലഭിക്കാറുള്ളത്. സിനിമാ മേഖലയിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന് മുൻപ് തന്നെ കൃഷ്ണ ഫാമിലി താരമായി മാറിക്കഴിഞ്ഞു സോഷ്യൽ മീഡിയയിൽ. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണ സഹോദരിമാരിൽ ഒരാളായ ദിയയുടെ പിറന്നാൾ. സഹോദരിമാർ എല്ലാം ഡിലീറ്റ് പിറന്നാൾ ആശംസയുമായി സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. തന്റെ പിറന്നാൾ ആണെന്ന് സമൂഹമാധ്യമങ്ങളിൽ ദിയയും പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഇന്ന് തന്നെ പിറന്നാൾ ആണെന്ന് വിവരം ആരാധകരുമായി ദിയ പങ്കുവച്ചത്. “എനിക്ക് സന്തോഷകരമായ കൊറോണ പിറന്നാൾ.” എന്നായിരുന്നു ദിയ ചിത്രത്തിനൊപ്പം കുറിച്ചത്. എന്നാൽ ഈ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്ന കമന്റുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായി മാറിയത്.

ബിജെപി സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ ഇകഴിഞ്ഞ ഇലക്ഷന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കൃഷ്ണകുമാറിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് മക്കളല്ല സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു, പ്രത്യേകിച്ച് ദിയ. അതുകൊണ്ടുതന്നെ കൃഷ്ണകുമാർ മത്സരിച്ച് തോറ്റതിനെ ട്രോളി കൊണ്ടാണ് കമന്റുകൾ എത്തിയിരിക്കുന്നത്. ഇലക്ഷന് തോറ്റതിന്റെ ക്ഷീണം മാറിയോ മോളുസേ, ഞാനും ചാണകം നീയും ചാണകം ചാണകമേ ഉലകം, കിച്ചു ജിയുടെ മകളെ ഹാപ്പി ജനിച്ച ദിവസം, ഈ വീട്ടിലുള്ളവരെ എങ്കിലും 4 വോട്ട് ചെയ്തിരുന്നെങ്കിൽ തുടങ്ങി നിരവധി കമന്റുകൾ ആണ് ദിയ പങ്കുവച്ച് ചിത്രത്തിനു താഴെയായി എഴുതിയിരിക്കുന്നത്. പൊതുവേ ഇത്തരത്തിലുള്ള എല്ലാ കമന്റുകൾ മറുപടി കൊടുക്കുന്ന ദിയ ഇന്ന് മൗനം പാലിക്കുകയാണ്. എന്നാൽ ഉടൻ തന്നെ ദിയയുടെ ഒരു ലൈവ് വീഡിയോ കാണും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. അപ്പോൾ ഈ കമന്റുകൾ ചെല്ലാം ചുട്ട മറുപടിയും നൽകുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.