‘കെജിഎഫ് ലെവൽ മൂവി’ എന്ന് ആരാധകർ ; പുതിയ റെക്കോർഡിട്ട് ഒമർലുലുവിന്റെ അഡാർ ലവ്!

0

പുതുമുഖങ്ങൾക്ക് ഏറെ പിന്തുണ നൽകുന്ന ഒരു മലയാള സംവിധായകനാണ് ഒമർലുലു. ഒമർലുലു ചിത്രങ്ങളിൽ പലപ്പോഴും പുതുമുഖങ്ങളെ ആണ് കാണാനായി സാധിക്കുന്നത്. പുതുമുഖങ്ങളെ വച്ച് ഹിറ്റ് ചിത്രങ്ങളും എടുക്കാൻ സാധിക്കും എന്ന് കാണിച്ചു തന്ന ഒരു സംവിധായകൻ കൂടിയാണ് ഒമർലുലു. ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരുഅഡാർലവ്, ധമാക്ക തുടങ്ങിയ ഓവർലോഡ് ചിത്രങ്ങളിലെല്ലാം പുതുമുഖങ്ങളാണ് നായികാനായകന്മാരായി പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ ചിത്രങ്ങളെല്ലാം വലിയ വിജയമായിരുന്നു കരസ്ഥമാക്കിയത്. ഇതിൽ ഒരു അഡാർ ലൗ എന്ന ഒമർലുലു ചിത്രം വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത്. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിനു മുൻപ് തന്നെ വളരെയധികം വാർത്താപ്രാധാന്യം നേടിയ ഒരു ചിത്രം കൂടിയായിരുന്നു ഇത്.

ഇന്നിപ്പോൾ അഡാർ ലൗ എന്ന ഒമർലുലു ചലച്ചിത്രം മറ്റൊരു റെക്കോർഡ് കൂടി നേടിയിരിക്കുകയാണ്. അഡാർ ലൗവിലെ ഹിന്ദി പതിപ്പ് യൂട്യൂബിൽ ആറ് ദിവസം കൊണ്ട് കണ്ടിരിക്കുന്നത് 20 മില്യണിലധികം ആളുകളാണ്. ഹോമർ ലുലു തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി ഈ സന്തോഷവാർത്ത അറിയിക്കുകയായിരുന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ഒന്നടങ്കം പിടിച്ചു നടക്കുവാൻ പോകുന്ന ഒരു ചലച്ചിത്രമായിരുന്നു അഡാർ ലവ്. മലയാളത്തിൽ വളരെയധികം സ്വീകാര്യത ലഭിച്ച ചിത്രത്തിന് ഹിന്ദിയിലും അത്രയും സ്വീകാര്യത തന്നെയാണ് അല്ലെങ്കിൽ അതിലും അധികം സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒമർലുലു ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്ക് വച്ചിരിക്കുന്ന ഈ സന്തോഷവാർത്ത ക്യു താഴെയായി നിരവധി കമന്റുകൾ ലൈക്കുകളും ആണ് വന്നിരിക്കുന്നത്. നല്ല കമന്റുകളും അതുപോലെതന്നെ വിമർശനാത്മക പരമായ കമന്റുകളും എത്തിയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും സ്റ്റാർ വാല്യൂ നോക്കാതെ പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്ന സംവിധായകൻ ഒമർലുലു തന്നെ എന്നായിരുന്നു ഒരു കമന്റ്. ഓൺലൈനിലും ഓവർലവ് തന്നെയല്ലേ പിന്നെ എങ്ങനെ വൈറൽ ആകാതെ ഇരിക്കും, പൊക്കോ പൊക്കോ ഹിന്ദി സുഖമല്ലേ മലയാളത്തിൽ സ്കോപ്പ് ഒന്നുമില്ല, കെജിഎഫ് ലെവൽ മൂവി തുടങ്ങി നിരവധി കമന്റുകൾ ആണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചിരിക്കുന്നത്. എന്നാൽ ഇതിനിടയിൽ തന്നെ ഈ പടം കാണാൻ ഇപ്പോഴും ആളുകൾ ഉണ്ടോ എന്ന രീതിയിലുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.