‘നീ എങ്കപോയി ഒളിഞ്ചാലും ഉന്നൈ വിടമാട്ടെ കണ്ണാ ‘; വൈറലായി കേരള പോലീസിന്റെ ട്രോൾ വീഡിയോ!

0

സമൂഹ മാധ്യമങ്ങൾ വഴി സ്ത്രീകളെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റുകളും അശ്ലീല പരാമർശങ്ങൾ നടത്തുന്നത് ഇന്നൊരു നിത്യസംഭവമാണ്. പലരും ഇവർക്കെതിരെ ഒരു തരത്തിലുള്ള നടപടികളും സ്വീകരിക്കാറില്ല. ചിലർ നല്ല ചുട്ട മറുപടിയും നൽകും. എന്നാൽ അടുത്ത ചിലരാകട്ടെ നിയമസഹായം തേടും. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഒരു യുവാവിന്റെ ലൈവ് വീഡിയോ ആണ്. സമൂഹമാധ്യമങ്ങളിലൂടെ യുവതികളെ അധിക്ഷേപിക്കുന്ന അതിനുപുറമെ ലൈവിൽ എത്തി പോലീസിനെയും തനിക്ക് ഭയമില്ല എന്ന രീതിയിൽ പെരുമാറുകയായിരുന്നു. മുഴുനീള അശ്ലീല പരാമർശങ്ങൾ മാത്രമായിരുന്നു ലൈവിൽ കാണാനായിട്ട് സാധിച്ചിരുന്നത്.

എന്നാൽ ഇന്നിപ്പോൾ ഈ യുവാവ് പോലീസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. ലിജോ ജോയ് എന്ന ആളെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ വലിയ രീതിയിൽ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ മുറവിളി ഉയർന്നിരുന്നത്. അതിന് പിന്നാലെയാണ് പോലീസിന്റെ ഈയൊരു മാതൃകാപരമായ നടപടി. എപ്പോഴും സമൂഹ മാധ്യമങ്ങൾ വഴി ജനങ്ങൾക്ക് ബോധവൽക്കരണവും അതുപോലെ ട്രോൾ വീഡിയോകളും എല്ലാമായി കേരളപോലീസ് സജീവമാണ്. അത്തരത്തിൽ ഇപ്പോൾ ഈ യുവാവിനെ ഒരു ട്രോൾ വീഡിയോയാണ് കേരള പോലീസ് സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരിക്കുന്നത്. ലൈവിൽ എത്തി യുവാവ് പറഞ്ഞ വീഡിയോയും യുവതിയെ പേഴ്സണൽ മെസ്സേജിലൂടെ അശ്ലീലങ്ങൾ പറയുന്ന വീഡിയോയും അവസാനം ഇയാളെ പോലീസ് പിടിക്കുന്ന വീഡിയോയും സഹിതം ഉള്ള ഒരു ട്രോൾ വീഡിയോയാണ് കേരള പോലീസ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഈ ട്രോൾ വീഡിയോ യ്ക്കൊപ്പം കേരള പോലീസ് കുറിച്ച് ഇപ്രകാരമായിരുന്നു.

” ഹൊസ്സുരല്ല നീ എങ്ക പോയി ഒളിഞ്ചാലും ഉന്നൈ വിടമാട്ടെ കണ്ണാ, സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവ് പിടിയിൽ. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരിൽ നിന്ന് ചടയമംഗലം പോലീസ് പിടികൂടിയത്. ” നിരവധി ലൈക്കുകളും കമന്റുകൾ ഉം ആണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്. ഇങ്ങനെയുള്ള അവന്മാരെ ഇങ്ങനെ തന്നെ ചെയ്യണം എന്നാണ് കൂടുതൽ കമന്റുകളും. വളരെയധികം മാതൃകാപരമായ ഒരു കാര്യം. ഇങ്ങനെ തന്നെ തുടർന്ന് പോവുക. തുടങ്ങി നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെയായി ഇരിക്കുന്നത്. പൊതുവെ കേരള പോലീസിനെ സമൂഹമാധ്യമ അക്കൗണ്ടുകൾ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. തന്നെയാണ് ഇപ്പോൾ ഈ വീഡിയോയിൽ ലഭിച്ചിരിക്കുന്ന സ്വീകാര്യതയും.