ദുൽഖറിന്റെ മാലാഖ മറിയത്തിന് പിറന്നാൾ ആശംസയുമായി കുസൃതിക്കാരൻ കസിൻ ; വൈറലായി ചിത്രം!

0

ഇന്നാണ് മലയാളത്തിലെ യുവ സുർസ്റ്റാർ ദുൽഖർ സൽമാന്റെയും അമാൽ സൂഫിയുടെയും മകൾ മാറിയത്തിന്റെ നാലാം പിറന്നാൾ. നിരവധി താരങ്ങൾ ആണ് ദുൽഖറിന്റെ മാലാഖ മാറിയതിനു പിറന്നാൾ ആശംസയുമായി എത്തിയത്. ഇന്നിപ്പോൾ അത്തരത്തിൽ മലയാളികളുടെ എക്കാലത്തെയും റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബൻ മാറിയതിനു പിറന്നാൾ ആശംസയുമായി എത്തിയിരിയ്ക്കുകയാണ്. ചാക്കോച്ചന്റെ മകൻ ഇസ്സുവിന് ഒപ്പം മറിയം ഇരുന്ന് കളിക്കുന്ന ഒരു ചിത്രം പങ്കു വച്ചു കൊണ്ടാണ് മറിയത്തിന് പിറന്നാളാശംസകൾ ചാക്കോച്ചൻ അറിയിച്ചിരിക്കുന്നത്. ഈ ചിത്രത്തിനൊപ്പം ചാക്കോച്ചൻ കുറിച്ചത് ഇപ്രകാരമാണ്.

” പ്രിയപ്പെട്ട മറിയം, ഇന്ന് നിനക്ക് നാലു വയസ്സ് തികഞ്ഞിരിക്കുന്നു. ഈ വേളയിൽ ഞാൻ ഒരു കാര്യം പറയാൻ ആയി ആഗ്രഹിക്കുന്നു. നീ ഞങ്ങൾക്കെല്ലാവർക്കും എത്രമാത്രം പ്രിയപ്പെട്ടവളും വിലമതിക്കാനാകാത്തവളും ആണ് എന്ന്. നീ ഞങ്ങളുടെ ജീവിതത്തെ സ്നേഹത്താലും പ്രിയങ്കരമായ മാധുര്യത്താലും തൊട്ടുണർത്തി. ഇസ്സു, നിന്റെ കുസൃതിക്കാരനായ കസിൻ പറയുകയാണ് നിന്റെ അടുത്ത് ജന്മദിനം അവൻ ഒരു റൂമും മുഴുവൻ നിനക്ക് പ്രിയപ്പെട്ട ലോൽ ഡോൾസിനൊപ്പവും വലിയ ചീസ് കേക്കിനൊപ്പവും നിന്റെ എല്ലാ സുഹൃത്തുക്കൾക്ക് ഒപ്പവും ആഘോഷിക്കുമെന്ന്. പ്രിയപ്പെട്ട കുഞ്ഞ് രാജകുമാരി, ഞങ്ങൾ ആശംസിക്കുക യാണ് നിന്റെ ഈ പിറന്നാൾ സ്നേഹത്താലും പ്രതീക്ഷകളാലും സൗഹൃദങ്ങളാലും ഗംഭീരം ആകട്ടെ എന്ന്. ”

നിരവധി കമന്റുകൾ ആണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത് ചിത്രത്തിനും കുറുപ്പിനെ താഴെയായി എത്തിയിരിക്കുന്നത് ദുൽഖർസൽമാനും ചിത്രത്തിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ” നന്ദി ചാക്കോ അങ്കിൾ പ്രിയ ആന്റി അതുപോലെ എന്റെ പ്രിയപ്പെട്ട കസിൻ ഇസ്സു. ” എന്നായിരുന്നു ദുൽഖർ സൽമാൻ മറുപടി നൽകിയത്. നിരവധി താരങ്ങൾ ആണ് മാലാഖ മറിയത്തിന് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുന്നത്.