തന്നെ ചൊറിഞ്ഞവന് എട്ടിന്റെ പണി കൊടുത്ത് ലക്ഷ്മിപ്രിയ ; വൈറലായി താരത്തിന്റെ കുറിപ്പ്!

0

അഭിനേത്രിയും നർത്തകിയും കൂടിയായ ലക്ഷ്മിപ്രിയ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ച ഒരു പോസ്റ്റ് വളരെയധികം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബിജെപിയെ പിന്തുണച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് താരം പങ്കുവെച്ചത്. ഈ പോസ്റ്റ് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ട്രോളുകൾക്കും ആണ് വഴിവെച്ചത്. താൻ അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന സമയത്ത് സ്കൂളിൽ എബിവിപിയുടെ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു എന്നാണ് ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഈ കുറിപ്പ് തന്നെയാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ ഇതിനെല്ലാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി തന്നെ താരം മറുപടി നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച് ഒരു കുറിപ്പിലൂടെയാണ് താരം മറുപടി നൽകിയിരിക്കുന്നത്.

കുറുപ്പിന്റെ പൂർണ്ണരൂപം:

കിട്ടി മക്കളെ കിട്ടി. ഇത്രയും നേരം എന്റെ സ്കൂളിൽ പഠിച്ചു എന്നും എന്റെ സ്കൂളിൽ ഞാൻ പഠിച്ച കാലയളവിൽ എ ബി വി പി ഇല്ലായിരുന്നു എന്നും പറഞ്ഞു തള്ളി മറിച്ച ആളിന്റെ പ്രൊഫൈൽ കിട്ടി എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി പുതിയ പോസ്റ്റ് പങ്ക് വച്ചത്. നോക്കൂ ആ പ്രൊഫൈലിൽ വ്യക്തമായി എഴുതിയിരിക്കുന്നത് SVHS കുടശ്ശനാട്! SVHS എങ്ങനെ ആണ് നൂറനാട് സിബിഎംഎച്ചഎസ് ആകുന്നത്? അതും കോയ ഇതും കോയയോ? കോയ ആണ് എന്നറിയാം.95 ൽ ആണ് ഞാൻ അഞ്ചിൽ പഠിയ്ക്കുന്നത്. 96 മുതലോ 97 മുതലോ വിദ്യാർത്ഥി രാഷ്ട്രീയം സ്കൂളിൽ ഇല്ല.95 ലെ എ ബി വി പി പ്രവർത്തകരിൽ ഒരാൾ ആണ് ഇന്ന് ബിജെപി പഞ്ചായത്ത്‌ അംഗo.അല്പ്പം റീച്ച് കിട്ടാൻ വേണ്ടി സ്കൂൾ അല്ല അതിലപ്പുറം ഇവരൊക്കെ മാറ്റി പറയും. പിന്നെ ഇതേ മഹാൻ തന്നെ ഒരു കമെന്റ് ൽ പറയുന്നുണ്ട്,96 ൽ പാസ്സ് ഔട്ട്‌ എന്ന്. ഞാൻ 99 ലും.

95 ൽ ഞാൻ അഞ്ചിൽ സി ബി എം ൽ ചേരുമ്പോൾ കുടശ്ശനാട് സ്കൂളിൽ നിന്നും 96 ൽ പാസ്സ് ഔട്ട്‌ ആയ മഹാൻ പൂട്ടി വച്ചിരിക്കുന്ന സ്വന്തം പ്രൊഫൈൽ ഒന്ന് തുറന്നു വച്ചിട്ട് മറുപടിയുമായി വരണം ഹേ’.രാംദാസ് എന്ന എന്റെ കൂടെ ട്യൂഷനു പഠിച്ച മഹാൻ പറയുന്നത് 99 ൽ രാഷ്ട്രീയം ഇല്ലായിരുന്നു. അതേ ഇല്ലായിരുന്നു അത് വ്യക്തമായി ഞാൻ പറയിട്ടുണ്ടല്ലോ. അതേ മഹാൻ വീണ്ടും പറയുന്നു 45 പേര് ചേർന്നാണ് സ്കൂൾ ലീഡറെ തെരഞ്ഞെടുത്തത്, ഞാൻ അല്ലായിരുന്നു സ്കൂൾ ലീഡർ എന്ന്. ശരിയാണ് എന്റെ പോസ്റ്റിൽ എവിടെ എങ്കിലും ഞാൻ സ്കൂൾ ലീഡർ എന്ന് പറഞ്ഞിട്ടുണ്ടോ?എന്റെ ക്ലാസ്സിൽ 5 ലും 10 ലും ക്ലാസ്സ്‌ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചതുമാത്രമാണ് ഞാൻ പറഞ്ഞിരിക്കുന്നത്. കലങ്ങാത്തവർക്ക് കലങ്ങി കാണും എന്ന് വിചാരിക്കുന്നു’.