അച്ഛൻ ആകാനുള്ള തയ്യാറെടുപ്പിനിടെ തൻറെ ബ്യൂട്ടി ടിപ്സ് പങ്കുവെച്ച് ശ്രീനിഷ്.ആകാംക്ഷയോടെ വായിച്ചു മലയാളി സമൂഹം.

0

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേർലിയും ശ്രീനിഷും . മലയാളക്കര ഒന്നടങ്കം ഏറ്റെടുത്ത മാതൃകാ ദമ്പതിമാരാണ് ഇരുവരും. ഈയിടെയായി പേർലിയുടെ ഗർഭകാല വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ദിവസവും വ്യത്യസ്തമായ ഫോട്ടോകളും ആയാണ് ഈ ദമ്പതികളുടെ വരവ്. മികച്ച പ്രതികരണമാണ് ഇവർക്ക് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

നടിയും അവതാരകയുമായ പേർലി മാണിയും നടനായ ശ്രീനിഷും കണ്ടുമുട്ടുന്നതും ഇഷ്ടപ്പെടുന്നതും വളരെ രസകരമായ സന്ദർഭതിലൂടെയാണ്. ബിഗ് ബോസ് ഒന്നാം സീസണിൽ പൂവിട്ട പ്രണയം ഇരുവരുടെയും വിവാഹത്തിലേക്ക് വഴിമാറി. ഇപ്പോൾ അമ്മയാകാനുള്ള കാത്തിരിപ്പിലാണ് പേർലി. അതുപോലെതന്നെ അച്ഛൻ ആകാനുള്ള കാത്തിരിപ്പിലാണ് ശ്രീനിഷ്.

ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് വളരെ രസകരമായ വെളിപ്പെടുത്തലാണ്. ശ്രീനിഷ് കഴിഞ്ഞദിവസം പങ്കുവെച്ച ബ്യൂട്ടി ടിപ്സ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിരി എന്നത് പണച്ചെലവില്ലാതെ നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ് എന്നാണ് ശ്രീനിഷ് പറഞ്ഞത് . ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തൻറെ പുഞ്ചിരി തന്ത്രം താരം ആരാധകരുമായി വെളിപ്പെടുത്തിയത്. നിറഞ്ഞ കയ്യടിയോടെ ഈ പോസ്റ്റിന് ആരാധകർ എത്തിയതോടെ സംഗതി വൈറലായി.

 

 

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താര ദമ്പതിമാരാണ് ഇരുവരും. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇതുവരെയും പിന്തുടരുന്നത്. ശ്രീനിഷ് തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. അച്ഛൻ ആകാനുള്ള കാത്തിരിപ്പിൽ താരത്തിന് ആശംസകൾ നൽകിയും നിരവധി പ്രേക്ഷകർ എത്തുന്നു.