അവർ ഒന്നിച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം ; നിലയ്ക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് പേർളിഷ്!

0

ബിഗ് ബോസ് മലയാളം സീസൺ വൺ മത്സരാർത്ഥികൾ ആയിരുന്ന പാളി മാണിയും ശ്രീനിഷ് അരവിന്ദും ഇന്ന് അവരുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇരുവരും തങ്ങളുടെ കുഞ്ഞുമാലാഖ ഒപ്പമാണ് രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നത്. മലയാളികളുടെ പ്രിയതാരം ദമ്പതികളായ പേർളിഷിന് ആശംസ അറിയിച്ച എത്തിയത് നിരവധിപേരാണ്. പേളിയും ശ്രീനിഷ് പരസ്പരം ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

കുഞ്ഞ് നിനക്കൊപ്പം ഉള്ള ചിത്രങ്ങളുമായാണ് ഇരുവരും എത്തിയത്. ശ്രീനിഷിനും നിലയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പേളി കുറിച്ചത് ഇപ്രകാരമായിരുന്നു. ” ശ്രീ നിനക്കറിയാം ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടെന്ന്. അതുപോലെതന്നെ എനിക്കും അറിയാം നീ എന്നെ പ്രണയിക്കുന്നു എന്ന്. നമ്മൾ രണ്ടുപേരും പരസ്പരം ഈ ലോകത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത സമ്മാനമാണ് നൽകിയിരിക്കുന്നത്. അവൾ ഇന്ന് നമ്മളോടൊപ്പം നമ്മുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. നമുക്ക് ചിയേർസ്. ഞാൻ ഉദ്ദേശിച്ചത് നമ്മൾ മൂന്നു പേർക്കും. ”

നിരവധി കമന്റുകൾ ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. പൊതുവെ പേളി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നില ഇരുവരുടെയും ജീവിതത്തിലേക്ക് എത്തിയതിനു ശേഷം ഇരുവരും നിലക്ക് ഒപ്പമുള്ള ചിത്രങ്ങളും നിലയുടെ ചിത്രങ്ങളും ആണ് കൂടുതലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. കുഞ്ഞു നിലക്കൊപ്പം ഇരുവരും അവരുടെ പ്രണയപൂർണമായ ജീവിതം തുടർന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിനുള്ളിൽ  ഇരുവരുടേയും പ്രണയം വലിയ ചർച്ചകൾക്കാണ് വഴി വച്ചിരുന്നത്.

ഇത് രണ്ടുപേരുടെയും സ്ട്രാറ്റജി ആണ് എന്ന തരത്തിലുള്ള വാദങ്ങളും അന്ന് ഉയർന്നിരുന്നു. എന്നാൽ അത് ഒരു സ്ട്രാറ്റജി ആയിരുന്നില്ല ഇരുവരും പരസ്പരം ആത്മാർത്ഥമായാണ് പ്രണയിച്ചത് എന്ന് ബിഗ് ബോസ് ഹൗസിനുള്ളിൽ നിന്നും ഇറങ്ങിയതിനു ശേഷം ഇരുവരും തെളിയിച്ചു. രണ്ടു കുടുംബങ്ങളുടെയും അനുവാദത്തോടും സമ്മതത്തോടുകൂടി ഇരുവരും വിവാഹിതരായി. ഇപ്പോൾ അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തുകയും ചെയ്തു. നിലക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും.