ദുൽഖറിന്റെ മാലാഖ മറിയത്തിന് ഇന്ന് നാലാം പിറന്നാൾ; ആശംസയുമായി നച്ചു മാമി!

0

നിരവധി ആരാധകരുള്ള താരമാണ് നസ്രിയ നസീം. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി എത്തി അവിസ്മരണീയമായ പ്രകടനം കാഴ്ചവച്ച നസ്രിയ നായികമാരിൽ ഒരാളാണ്. സ്നേഹം എന്ന ചലച്ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി എത്തിയ നസ്രിയ മലയാളത്തിലെ മുൻ നിര യുവതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചു. തമിഴിലും താരം സജീവമായിരുന്നു. അഗ്നി സംവിധാനംചെയ്ത രാജാറാണി സിനിമ നസ്രിയയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ഫഹദ് ഫാസിൽ മായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത താരം കൂടെ എന്ന അഞ്ജലിമേനോൻ ചിത്രത്തിലൂടെ വീണ്ടും അഭിനയ ലോകത്തേയ്ക്ക് തിരികെ എത്തിയിരുന്നു. ഫഹദിനൊപ്പം ട്രാൻസിലും താരം നായികയായി തിളങ്ങി.

തെലുങ്ക് സിനിമയിൽ അടാർ ഇപ്പോൾ അഭിനയിച്ചു വരുന്നത്. താരം ആദ്യമായാണ് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് നസ്രിയ. ഇന്നിപ്പോൾ നസ്രിയ പങ്കു വച്ചിരിക്കുന്ന ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ദുൽഖറിന്റെ മാലാഖ മറിയത്തിനും അമാലിനും ഒപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. മറിയത്തിന് പിറന്നാൾ ആണ് ഇന്ന്. കുഞ്ഞു മറിയത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റ്.”ഞങ്ങളുടെ മാലാഖ കുഞ്ഞിന് ഒരായിരം പിറന്നാൾ ആശംസകൾ.നാച്ചു മാമിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല നിനക്ക് നാലു വയസ്സ് ആയി എന്നുള്ളത്. ഇത്രയും വേഗം വളരാതെ ഇരിക്കൂ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ” എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് നസ്രിയയെക്കുറിച്ചത്. ദുൽഖർ സൽമാനും കുടുംബവുമായി നസ്രിയ നല്ല ബന്ധത്തിലാണ് ഉള്ളത്.

അതുകൊണ്ടുതന്നെ ആ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും നസ്രിയ പങ്കു ചേരാറുണ്ട്. ഇന്നിപ്പോൾ നസ്രിയ പങ്കു വച്ചിരിക്കുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറികഴിഞ്ഞു.നിരവധി കമന്റുകൾ ലൈക്കുകളും ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. കുഞ്ഞു മറിയത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടാണ് ആരാധകർ എത്തിയിരിക്കുന്നത്. ദുൽഖറും നസ്രിയയും നിരവധി ചലച്ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നസ്രിയ നാസിം, അമാൽ, സുപ്രിയ മേനോൻ തുടങ്ങിയവർ ഉറ്റ ചങ്ങാതിമാരാണ്. മൂന്നുപേരും ഒരുമിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചിത്രങ്ങളെല്ലാം വലിയ രീതിയിലാണ് വൈറലായി മാറുന്നതും.