ബാല്യകാല ചിത്രവുമായി താരപുത്രി; ആരാധകർ ഏറ്റെടുത്ത ഈ സുന്ദരിക്കുട്ടിയെ മനസ്സിലായോ ?

0

മലയാളികളുടെ പ്രിയതാരകുടുംബമാണ് കൃഷ്ണ ഫാമിലി. നടൻ കൃഷ്ണകുമാറും കുടുമ്പവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. അഹാന, ദിയ, ഇഷാനി, ഹസിക തുടങ്ങി കൃഷ്ണകുമാറിന്റെ ഈ നാല് മക്കളും സമൂഹമാധ്യമങ്ങളിലെ താരങ്ങൾ ആണ്. നിരവധി ആരാധകരാണ് ഇവർക്ക് നാല് പേർക്കും ഉള്ളത്. അഹാന കൃഷ്ണ മലയാള സിനിമയിൽ തന്റേതായ ഒരിടം ഇതിനോടകം തന്നെ കണ്ടെത്തി കഴിഞ്ഞിരിയ്ക്കുകയാണ്. ദിയ ഡാൻസ് ആയി മുന്നോട്ട് പോകുവാണ്. എന്നാൽ പോലും ഉടൻ തന്നെ ദിയയും സിനിമയിലേയ്ക്ക് എത്താനുള്ള സാധ്യതയുണ്ട്. മമ്മൂക്കയുടെ വൺ എന്ന സിനിമയിലൂടെ ഇഷാനിയും അഭിനയ ലോകത്തേയ്ക്ക് എത്തിക്കഴിഞ്ഞു. ബാലതാരമായി ഹസികയും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്. സമൂഹമാധ്യമങ്ങളിൽ കൃഷ്ണ ഫാമിലി സജീവമാണ്.

യുട്യൂബ് ചാനലിലൂടെയും ഇൻസ്റാഗ്രാമിലൂടെയുമെല്ലാം ഇവർ മലയാളി മനസ്സിൽ ഇടം നേടിയിട്ട് കാലം കുറെ ആയി. എന്നാൽ പലപ്പോഴും വിവാദങ്ങളിൽ പോയി വീഴാറുമുണ്ട് ഈ താരകുടുംബം. ഇന്നിപ്പോൾ ചർച്ചയായി മാറിയിരിയ്ക്കുന്നത് ഇഷാനി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിയ്ക്കുന്ന ഒരു പോസ്റ്റ് ആണ്. ഓസിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് ഇസ്ഹാനി എത്തിയിരിയ്ക്കുന്നത്. ഒരു പഴയ കാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇഷാനി എത്തിയിരിയ്ക്കുന്നത്. ഓസിയ്‌ക്കൊപ്പമുള്ള ഇഷാനിയുടെ ഒരു ബാല്യകാല ചിത്രമാണ് അത്. ചിത്രത്തിനൊപ്പം താരം കുറിച്ചത് ഇപ്രകാരമാണ്.

” പിറന്നാൾ ആശംസകൾ ഓസി. എനിയ്ക്ക് വിശ്വസിയ്ക്കാൻ കഴിയുന്നില്ല, അവളുടെ വിവാഹം കഴിഞ്ഞതോടെ അവൾക്ക് വല്ലാതെ പ്രായമായിരിയ്ക്കുന്നു. ഒരു അമ്മയെ പോലെ. നിങ്ങൾക്ക് ഒരുപാട് പ്രായമായിരിയ്ക്കുന്നു. എന്തായാലും നന്നായിരിയ്ക്കട്ടെ.” ഇഷാനി പങ്കുവെച്ച ഈ പോസ്റ്റിനു താഴെയായി സഹോദരങ്ങൾ ആയ ദിയയും ഹൻസികയും കമന്റുമായി എത്തിയിട്ടുണ്ട്. ഒപ്പം തന്നെ പലരും ഓസിയ്ക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. ഇഷാനിയുടെ അടുത്ത ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം.