ജീവിത ശൈലിയുടെ ഭാഗമായി ഇന്ന് പലരിലും കണ്ടുവരുന്ന മാരകമായ രോഗാവസ്ഥയാണ് ഹൃദയാഘാതം. പെട്ടെന്ന് ചികിത്സ തേടിയില്ലെങ്കിൽ മരണത്തിനുപോലും കാരണമാവുന്ന ഹാർട്ട് അറ്റാക്ക് ഇന്ന് സമൂഹത്തിൽ വലിയ ഭൂരിപക്ഷം പേരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. ഇന്ത്യൻ സമൂഹത്തിൽ ഒരു വലിയ യുവസമൂഹം തന്നെ ഹൃദ്രോഗികൾ ആണെന്നത് ഞെട്ടിക്കുന്ന വസ്തുത തന്നെയാണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായ രക്തം എത്തിക്കുക എന്നതാണ് ഹൃദയത്തിൻറെ ജോലി. ഇത് ഒരിക്കലും നിർത്താതെ നടക്കുന്ന ഒരു പ്രക്രിയയാണ്. ഹൃദയത്തിൻറെ ഞരമ്പുകളിൽ വരുന്ന ബ്ലോക്കുകൾ ഈ പ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. പതിയെ അറ്റാക്ക്ലേക്ക് നയിക്കുന്നു. രക്തത്തിലെ അമിതമായ കൊഴുപ്പ് കാരണം തകരാറിൽ ആവുന്ന ഞരമ്പുകൾ ഹൃദയത്തിൻറെ പ്രവർത്തനത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അമിതമായ കൊളസ്ട്രോൾ മൂലവും ഇതു വരാം.
ബ്ലഡ് സർക്കുലേഷൻ കുറയുമ്പോൾ അത് ശരീരത്തെ ആകെ തളർത്തുന്നു. ഇതുമൂലം പ്രഷർ കുറയുന്നു . പ്രഷർ കുറഞ്ഞാൽ റിസ്ക്ക് വല്ലാതെ കൂടുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ ഉടൻ തന്നെ വൈദ്യസഹായം തേടുക. തുടക്കത്തിലെ ചികിത്സ തേടിയാൽ മാത്രമേ അറ്റാക്കിൽ നിന്നും രക്ഷ നേടാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം