സുമിത്രയല്ല വേദിക, തിരിച്ചറിഞ്ഞ് സിദ്ധാർത്ഥ് !

0

മലയാളി പ്രേക്ഷർ നെഞ്ചിലേറ്റിയ ഒരു പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. കമ്യൂമുകിയ്‌ക്കൊപ്പം ജീവിതം തുടങ്ങിയ സിദ്ധാർഥിനോടും വേദികയോടും പൊരുതുന്ന ശക്തയയായ സ്ത്രീ കഥാപാത്രമായ സുമിത്രയാണ് ആരാധകരുടെ ഇഷ്ടതാരം. തന്മാത്രയിലൂടെ മോഹൻലാലിൻറെ നായികയായി എത്തിയ മീര വാസുദേവ് ആണ് സുമിത്രയായി സീരിയലിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. മീര വാസുദേവ് നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേയ്ക്ക് തീരിച്ച് വരിക കൂടിയാണ് കുടുംബവിലക്കിലൂടെ. ഇന്നിപ്പോൾ അടുത്ത ദിവസത്തെ കുടുംബവിളക്ക് സീരിയലിന്റെ എപ്പിസോഡ് പ്രമോ ആണ് വൈറൽ ആയിരിയ്ക്കുന്നത്.

സുമിത്രയ്ക്കൊപ്പം ഒരിയ്ക്കലും വേദിക എത്തില്ല എന്ന തിരിച്ചറിവ് സിദ്ധാർത്ഥിന് വന്നു തുടങ്ങിയിരിയ്ക്കുകയാണ്. ഇപ്പോഴും കുടുംബം നന്നായി പോകാൻ പണവും വിദ്യാഭ്യാസവും ജോലിയുമുള്ള ഒരു സ്ത്രീയെക്കാളും ആവശ്യം ഒരു കുടുംബിനിയെ ആണ് എന്ന് സിദ്ധാർഥ് തിരിച്ചറിയുകയാണ്. ആ തിരിച്ചറിവിന്റെ നിമിഷങ്ങൾ ആണ് ഇനി അങ്ങോട്ടുള്ള നിമിഷങ്ങൾ. എന്നാൽ അതിനൊപ്പം തന്നെ വലിയ ഒരു പ്രശ്നവും കുടുംബവിളക്കിൽ നില നിൽക്കുകയാണ്. ശീതളിനെ ഏത് വിധേനയും സ്വന്തമാക്കുവാൻ കച്ചകെട്ടി ഇറങ്ങിയ ജിതിൻ. സിദ്ധാർത്ഥിന്റെ ജിതിൻ കാണാൻ വരികയും ജിതിനോട് സിദ്ധാർഥ് സംസാരിയ്ക്കുകയും ചെയ്യുകയാണ്.

എന്നാൽ ശീതളിന്റെയും ജിതിന്റെയും പ്രണയത്തിനു കാരണവും, ശീതൾ വഴി തെറ്റിയതിനുള്ള കാരണവും സുമിത്ര ആണെന്ന് വരുത്തിത്തീർക്കുവാൻ ശ്രമിയ്ക്കുകയാണ് സിദ്ധാർഥ്. സുമിത്രയെ ഫോണിൽ വിളിച്ച് സിദ്ധാർഥ് ഇക്കാര്യം പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ സോദരത്തിന്റെ വായടപ്പിയ്ക്കുന്ന തരത്തിൽ തന്നെ സുമിത്ര അതിനു മറുപടി നൽകുകയായിരുന്നു ചെയ്തത്. എന്നാൽ ഞ്ജിത്തിന് പറഞ്ഞതെല്ലാം കേട്ടുകൊണ്ട് ശീതളിനെ ജിതിന്റെ കൈയ്യിൽ സിദ്ധാർഥ് ഏൽപ്പിയ്ക്കുമോ എന്ന സംശയമാണ് ആരാധകർക്ക് ഇപ്പോൾ ഉള്ളത്. ഒപ്പം തന്നെ ആ തീരുമാനത്തെ തച്ചുടയ്ക്കുവാനും മകളെ സംരക്ഷിയ്ക്കുവാനും സുമിത്ര എന്ന അമ്മക്കിളിയ്ക്ക് സാധിയ്ക്കുമോ എന്നും.