എന്തുകൊണ്ട് നിങ്ങളുടെ മുടി കൊഴിയുന്നു. മുടികൊഴിച്ചിൽ തടയാം വളരെ ഫലപ്രദമായി

0

പലരും മാനസികമായും ശാരീരികമായും അസ്വസ്ഥത അനുഭവിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. വളരെ സങ്കീർണമായ ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. പലരുടെയും ആത്മവിശ്വാസം തന്നെ മുടികൊഴിച്ചിൽ കാരണം തകരാറിൽ ആയിട്ടുണ്ട്.

ഒരു സാധാരണ വ്യക്തിക്ക് മുടികൊഴിച്ചിൽ ഉണ്ടാവാറുണ്ട്. സാധാരണയായി എല്ലാവർക്കും ദിവസം 100 മുടിവരെ കൊഴിയാൻ സാധ്യതയുണ്ട്, പകരം അതിൽ കൂടുതൽ വരുകയും ചെയ്യും. ഇതിൽ കൂടുതൽ മുടികൊഴിച്ചിൽ ഉണ്ടെങ്കിലെ പേടിക്കേണ്ടതുള്ളൂ. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.

അമിതമായ മാനസിക സംഘർഷം ഉള്ളവരിൽ മുടികൊഴിച്ചിൽ കൂടുതലായി കാണപ്പെടുന്നു. മനസ്സിനെ സംഘർഷത്തിൽ നിന്നും അകറ്റി നിർത്തിയാൽ തന്നെ മുടികൊഴിച്ചിൽ ഏറെക്കുറെ കുറയ്ക്കാൻ സാധിക്കും. തൈറോയ്ഡ് സംബന്ധമായ അസുഖമുള്ളവർക്കും, സ്ഥിരം മരുന്ന് കഴിക്കുന്ന വർക്കും മുടികൊഴിച്ചിൽ ഉണ്ടാവും. മുടികൊഴിച്ചിൽ താരൻ മൂലവും ഉണ്ടാവുന്നു. ശരീരത്തിന് ആവശ്യമായ ന്യൂട്രിഷൻ കുറവ് മുടികൊഴിച്ചിലിന് കാരണമാവുന്നു.

മുടികൊഴിച്ചിൽ തടയാനുള്ള ഫലപ്രദമായ മാർഗം ആവശ്യമില്ലാതെ വിഷമിച്ചു മാനസിക സംഘർഷത്തിൽ ആവരുത് എന്നാണ്. സന്തോഷമായ മനസ്സ് മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നു. നന്നായി വെള്ളം കുടിക്കുന്നത് നല്ലതാണ്. ചെറുപയർ പോലുള്ള ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മുടികൊഴിച്ചിലിനു ആലോവേര ട്രീറ്റ്മെൻറ് വളരെ നല്ലതാണ്.