ജിതിന് പിന്തുണയുമായി വേദിക; നവീനിന്റെ പുതിയ പുറപ്പാട് എന്തിനു വേണ്ടി ?

0

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിലേക്ക്. കുടുംബ പശ്ചാത്തലത്തിൽ ഉയർത്തെഴുന്നേൽക്കുന്ന സ്ത്രീയുടെ കഥപറയുന്ന സീരിയൽ വലിയ സ്വീകാര്യതയാണ് നേടിക്കൊണ്ട് മുന്നേറുന്നത്. മീര വാസുദേവിന്റെ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് സീരിയലിൽ കാണുവാൻ സാധിയ്ക്കുന്നത്. വേദിക സിദ്ധാർത്ഥിന്റെ സുമിത്രയിൽ നിന്നും അടർത്തി മാറ്റി സുമിത്രയെ തന്നെ തകർക്കാൻ ശ്രമിയ്ക്കുകയാണ്. എന്നാൽ വേദികളുടെ ആ ശ്രമങ്ങളെ എല്ലാം തരണം ചെയ്തു ഒരു ശക്തയായ സ്ത്രീയായി സുമിത്ര മാറുന്നതാണ് കുടുംബവിളക്കിലെ കഥതന്തു. നിരവധി ആരാധകരാണ് സീരിയലിനു ഉള്ളത്. പോരാത്തതിന് ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന പരമ്പര കൂടിയാണ് കുടുംബവിളക്ക്.

ഇന്നിപ്പോൾ ചർച്ചയാകുന്നു കുടുംബവിളക്കിന്റെ പ്രമോ വീഡിയോ ആണ്. എന്തെന്നാൽ ശീതളിനെയും ജിതിനെയും ഒരുമിപ്പിയ്ക്കുവാനും ഇരുവരുടെയും വിവാഹം നടത്തികൊടുക്കുവാനും പരിശ്രമിയ്ക്കുന്ന വേദികയെയാണ് കാണുവാൻ സാധിയ്ക്കുന്നത്. അത് ജിതിനോടുള്ള സ്നേഹത്തിന്റെ പുറത്തല്ല, മറിച്ച് സുമിത്രയ്ക്ക് ഒരു ഉഗ്രൻ പണി കൊടുക്കുന്നതിനു വേണ്ടിയാണ്. അത് മനസിലാക്കിയ സുമിത്ര വേദികയ്ക്ക് മുന്നിൽ വാണിങ്ങുമായി എത്തുന്നുമുണ്ട്. തന്റെ മകളെ രക്ഷിയ്ക്കുവാൻ വേണ്ടി സുമിത്ര ഏതറ്റം വരെയും പോകുമെന്നത് കാണിച്ച് തന്നുകൊണ്ടേ ഇരിയ്ക്കുകയാണ് കഴിഞ്ഞ കുറെ എപ്പിസോഡുകളിലായി.

എന്നാൽ ഇന്നിപ്പോൾ സിദ്ധാർത്ഥിന്റെ ഉറക്കം കെടുത്തുന്നത്, വേദികളുടെ സുഹൃത്ത് നവീനാണ്. എത്രയൊക്കെ സുഹൃത്താണ് നവീൻ എന്ന് വേദിക പറയുമ്പോഴും താനും മുൻപ് വേദികളുടെ സുഹൃത്ത് ആയിരുന്നു എന്ന് സിദ്ധാർഥ് പറയുന്നതിൽ നിന്നും സിദ്ധുവിന്റെ സ്ഥാനം നവീൻ സ്വന്തമാക്കുമോ എന്ന ഭയം തന്നെയാണ് കാണുവാൻ സാധിയ്ക്കുന്നത്. കഴിഞ്ഞ ദിവസം അവിചാരിതമായി സിദ്ധു വീട്ടിൽ ഇല്ലാത്ത സമയം നവീൻ വേദികളുടെ പക്കൽ എത്തിയതിലും , തുടർന്ന് രാത്രി സംഭാഷണത്തിൽ സിദ്ധുവിനും വേദികയ്ക്കും ഒരു കുഞ്ഞ് ജൂലാനിയ്ക്കുന്ന കാണാൻ കാത്തിരിയ്ക്കുകയാണ് താനെന്നും കൂടി നവീൻ പറഞ്ഞതോടെ അതൊന്നും ഇഷ്ടപ്പെടാതെ ഇരിയ്ക്കുകയാണ് സിദ്ധു. ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയാണ് പരമ്പര ഇപ്പോൾ കടന്നു പോകുന്നത്.