കുട്ടി ഹാരിപോട്ടർ ഇവിടെയുണ്ട് ; കുഞ്ഞിനെ ഹാരിപോട്ടറാക്കി താരം! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ !

0

ടെലിവിഷൻ അവതാരകയായും അഭിനേത്രിയായും ഡാൻസർ ആയുമെല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പാർവതി കൃഷ്ണ. കഴിഞ്ഞിടയ്ക്കായിരുന്നു പർവ്വതിയ്ക്കും പ്രിയതമനും ഒരു കുഞ്ഞു പിറന്നത്. തന്റെ ഗര്ഭകാലം വളരെയധികം ആഘോഷമാക്കി മാറ്റിയ ഒരു താരം കൂടിയാണ് പാർവതി. പാർവതി ഗർഭിണിയായിരിയ്ക്കേ ചെയ്ത ഒരു ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അതിനു ശേഷം കുഞ്ഞ് വന്നതിനു ശേഷം പാർവതി കണ്ണപ്പൻ എന്ന് വിളിയ്ക്കുന്ന മകന്റെ മുഖം ആദ്യമായി താരം വിഷുദിനത്തിൽ ആരാധകർക്ക് കാണിച്ച് നല്കിയപ്പോഴും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇന്നിപ്പോൾ കണ്ണപ്പന്റെ മറ്റൊരു ചിത്രവുമായി എത്തിയിരിയ്ക്കുകയാണ് പാർവതി ഇപ്പോൾ.

ഈ ചിത്രങ്ങൾ സാഹിത്യത്തെ ഓർമ്മിപ്പിയ്ക്കുന്നതായതിനാൽ തന്നെ സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞിട്ടിരിയ്ക്കുകയാണ്. കാരണം എക്കാലത്തെയും ഏവരുടെയും പ്രിയപ്പെട്ട വിഖ്യാത മാന്ത്രിക നോവൽ ആയ ഹാരിപോട്ടറിലെ ഹാരിയായാണ് കണ്ണപ്പൻ പാർവതി ഒരുക്കിയിരിയ്ക്കുന്നത്. ഹാരിയുടെ കണ്ണടയും മാന്ത്രിക വടിയുമെല്ലാമായി ഒരു കുട്ടി ഹാരിപോട്ടർ ആയിരിയ്ക്കുകയാണ് പാർവതിയുടെ കണ്ണപ്പൻ. ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു.

“ഇപ്പോൾ ഹാരിപോട്ടർ സിറ്റിയിലുണ്ട്. ഈ കുഞ്ഞ് പോട്ടർ നിങ്ങളുടെ മനം കവർന്നോ? അതെ, അതാണ് ഞങ്ങളുടെ കുഞ്ഞ് പോട്ടർ , ഞങ്ങളുടെ അവയുക്തഃ ബേബി.” നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയത്. പൊതുവെ ഇപ്പോഴും മുഖത്ത് ഒരു ചിരി പടർത്തി, എല്ലാവരെയും എന്ജോയ് ചെയ്യിക്കുന്ന ഒരു സ്വഭാവം ആണ് പാർവതിയുടെ അതുകൊണ്ട് തന്നെ തന്റെ ഗര്ഭകാലവും കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങളും പാർവതി മനോഹരമാക്കുന്നുണ്ട്. കുഞ്ഞിനൊപ്പം ഇൻസ്റ്റാഗ്രാം റീലിസ് ചെയ്യാനും വ്യത്യസ്തങ്ങളായ ചിത്രങ്ങൾ എടുക്കാനും എല്ലാം പാർവതി മുന്നിൽ തന്നെയാണ് ഉള്ളത്. തന്റെ ഗര്ഭകാലത്തെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുവാനും താരം മടിച്ചിരുന്നില്ല.