കൊറോണ പൂർണ്ണമായും മാറിയവരിൽ കാണുന്ന ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

0

കൊറോണ വൈറസ് നമ്മൾ പരിചയപ്പെട്ടിട്ട് ഇപ്പോൾ ഒരു വർഷം തികയുന്നു. ലോകം മുഴുവൻ ഭീതിപരത്തിയ ഈ വൈറസ് ഇതുവരെ നമ്മളെ വിട്ടു പോയിട്ടുമില്ല. ഇതിനകം തന്നെ കോടിക്കണക്കിന് പേർക്ക് രോഗം ബാധിച്ചു. അവരിൽ പലർക്കും മറ്റ് രോഗങ്ങളും ബാധിച്ചു കൊണ്ടിരിക്കുകയാണ്.

കൊറോണ വന്നതിനുശേഷം പലരിലും കണ്ടുവരുന്ന രോഗമാണ് പോസ്റ്റ് കോവിഡ് സിൻഡ്രം അല്ലെങ്കിൽ ലോങ്ങ് കോവിഡ് സിൻഡ്രം. കൊറോണവൈറസ് ഭേദമായ 20 മുതൽ 30 ശതമാനം പേർക്കും മറ്റു രോഗങ്ങൾ ബാധിക്കുന്നു. ചിലരുടെ സ്ഥിതി ഗുരുതരമായി മാറുകയും ചെയ്യുന്നു. ഇതു ബാധിക്കുന്നതോടെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തിന് പ്രശ്നങ്ങൾ നേരിടുന്നു. മാത്രമല്ല ഇമ്മ്യൂൺ സിസ്റ്റം തന്നെ മൊത്തത്തിൽ തകർക്കപ്പെടുന്നു.

പോസ്റ്റ് കോവിഡ് സിൻഡ്രം വരുന്നതോടെ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. അമിതമായ ക്ഷീണം, കിതപ്പ്, ശ്വാസംമുട്ടൽ, തലവേദന, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം, എന്തിനോടും താൽപര്യക്കുറവ് എന്നിവയാണ് ഇതിൻറെ ലക്ഷണങ്ങൾ. പ്രമേഹം ബ്ലഡ് പ്രഷർ എന്നിവയുടെ നിയന്ത്രണം നഷ്ടപ്പെടുന്നു. ഇതുമൂലം ശരീരം വളരെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു.

കൊറോണ വൈറസ് അത്യാസന്ന നിലയിൽ എത്തിയവർക്ക് ഈ പ്രശ്നങ്ങൾ പൊതുവേ കാണാറുള്ളൂ. അതുകൊണ്ടുതന്നെ കോവിഡ ഫലം നെഗറ്റീവ് ആയാലും നമുക്ക് പേടിക്കാൻ ഉണ്ട്. ദിവസവും 3 ലിറ്ററെങ്കിലും വെള്ളം കുടിക്കണം. പോഷക ആഹാരങ്ങൾ കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും ഇമ്മ്യൂണിറ്റി വർധിപ്പിക്കും. ദിവസം എട്ടു മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം.