നാല്പത്തിയഞ്ചാം വയസിലും ഇരുപത്തിരണ്ടുകാരിയുടെ സൗന്ദര്യം നിലനിർത്തി മോഹൻലാലിൻറെ നായിക; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ!

0

കുറച്ച് സിനിമകൾ മാത്രമാണ് മലയാളത്തിൽ ചെയ്തുല്ലെങ്കിലും, പൂജ ബത്ര മലയാളികളുടെ പ്രിയനായികയാണ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യം കൊണ്ടും, അഭിനയ മികവ് കൊണ്ടുമെല്ലാം മലയാളികളുടെ മനം കവർന്ന താരമാണ് പൂജ ബത്ര. അതുകൊണ്ട് തന്നെയാണ് പൂജ ബത്രയെ കുറിച്ച് ആരാധകർ തിരക്കിയതും. എന്നാൽ പിന്നീട് താരത്തെ മലയാള സിനിമകളിൽ കാണുവാൻ സാധിച്ചിരുന്നില്ല. എന്നാൽ ബോളിവുഡിൽ സജീവമായിരുന്നു താരം. എന്നാൽ ഇന്നിപ്പോൾ കുറെ നാളുകൾക്ക് ശേഷം വീണ്ടും താരം സമൂഹമാധ്യമങ്ങളിൽ എത്തിയിരിയ്ക്കുകയാണ്. എന്നാൽ ഇത്തവണ സമൂഹമാധ്യമങ്ങളിൽ താരത്തെ കണ്ട താരത്തിന്റെ അർധക്ട്ര എല്ലാം അമ്പരന്നിരിയ്ക്കുകയാണ്.

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചന്ദ്രലേഖയിൽ എങ്ങനെയായിരുന്നു താരം ഉണ്ടായിരുന്നത്, അതുപോലെ തന്നെയാണ് താരം ഇപ്പോഴും ഉള്ളത്. അതായത്, ഇപ്പോഴും ഈ 45 ആം വയസിലും 22 കാരിയുടെ സൗന്ദര്യവും തേജസും താരം കത്ത് സൂക്ഷിയ്ക്കുകയാണ്. താരത്തിന്റെ ഈ ചിത്രങ്ങൾ തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്. തന്റെ യോഗ ചിത്രങ്ങൾ ആണ് താരം ഇപ്പോൾ പങ്കുവച്ചിരിയ്ക്കുന്നത്. ട്വിറ്റെർ വഴിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ” ഈ ഹോളി ജീവിതത്തിലെ എല്ലാ വ്യാജമായ കാര്യങ്ങളെയും നീക്കം ചെയ്യും. അത് ഒരിയ്ക്കലും നമ്മുടെ ഏറ്റവും മികച്ച നന്മ നൽകുന്നില്ല.” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

നാല് വർഷം മുൻപ് റിലീസ് ചെയ്ത മിറർ ഗെയിം എന്ന ഹിന്ദി ചിത്രത്തിലാണ് പൂജ ബത്ര അവസാനമായി പ്രത്യക്ഷപ്പെട്ടത്. 1993 – ൽ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആയിരുന്നു പൂജ ബത്ര. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി തുടങ്ങിയ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞിടയ്ക്ക് താരത്തിന്റെ വിവാഹവാർത്തയുമായി താരം എത്തിയിരുന്നു. അന്ന് അത് വലിയ ചർച്ചയായി മാറിയതാണ്. അതിനു ശേഷം ഇപ്പോഴാണ് താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിയ്ക്കുന്നത്.