ഉണ്ണി മുകുന്ദന് നന്ദി അറിയിച്ച് അനുസിത്താര; സംഭവം എന്താണെന്ന് ആരാധകർ ! കമന്റുമായി ഉണ്ണി മുകുന്ദൻ !

0

മലയാളികളുടെ പ്രിയ നടിയാണ് അനു സിതാര. ശാലീന സൗന്ദര്യം തൂകുന്ന അനുവിനെ മലയാളികൾക്ക് അത്രമാത്രം ഇഷ്ടമാണ്. ബാലതാരമായി എത്തി പിന്നീട് ചെറിയ കഥാപാത്റരങ്ങളിലൂടെ വളർന്ന മലയാളത്തിലെ മുൻ നിര നായികയുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് അനുസിത്താര. മലയാളത്തനിമ ആവോളമുള്ള അനുവിന് ആരാധകരും ഏറെയാണ്. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചെയ്തത്രങ്ങളും വിഡിയോകളുമെല്ലാം വലിയ രീതിയിലാണ് വൈറൽ ആയി മാറാറുള്ളതും. പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് താരത്തിന്റെ ഭർത്താവ് വിഷ്ണു തന്നെയാണ്. നല്ലൊരു ഫോട്ടോഗ്രാഫർ ആണ് അനുസിത്താരയുടെ ഭർത്താവ് വിഷ്ണു.

ഇനിയിപ്പോൾ വളരെയധികം വ്യത്യസ്തമായ ഒരു ചിത്രവുമായാണ് താരം എത്തിയിരിയ്ക്കുന്നത്. പച്ചയും മഞ്ഞയും നിറത്തിലുള്ള ദാവണി അണിഞ്ഞുകൊണ്ട് പഴയ അനുവായി. അതികം വണ്ണമില്ലാത്ത അനുവായി. എന്നാൽ ഇതെങ്ങനെയാണ് സാധിച്ചത് എന്നായി ആരാധകരുടെ ചോദ്യം. എന്നാൽ അതിനുള്ള മറുപടി താരം തന്നെ നൽകുന്നുണ്ട്. ചിത്രത്തിനൊപ്പം അനു കുറിച്ച വരികളിൽ നിന്നാണ് അക്കാര്യം ആരാധകർക്ക് മനസിലായത്. അനു കുറിച്ചത് ഇപ്രകാരമായിരുന്നു. “എനിയ്ക്ക് എന്റെ ശരീരഭാരം കുറയ്ക്കാൻ തോന്നി. അതുകൊണ്ട് തന്നെ എന്റെ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഞാൻ ഒരു നല്ല ട്രെയ്നറിനെ അന്വഷിച്ചിരുന്നു. അതിനിടയിൽ ഞാൻ ഉണ്ണിയേട്ടനോട് ഇതുമായി ബന്ധപ്പെട്ട് ചോദിയ്ക്കുകയുണ്ടായി. അദ്ദേഹം എനിയ്ക്ക് ഒരു പ്രത്യേക ഡയറ്റ് പ്ലാൻ പഠിപ്പിച്ചു തന്നു. പ്രത്യേകിച്ചും സ്ത്രീകൾക്ക് വേണ്ടിയുള്ളത്. ഒരു മാസത്തിനുള്ളിൽ ഞാൻ 6 കിലോ കുറച്ചു. ആ ഡയറ്റ് ഇപ്പോഴും തുടർന്ന് പോരുകയും ചെയ്യുന്നു. ഒന്നുകൂടി നന്ദി അറിയിയ്ക്കുകയാണ്. തങ്ങൾ എനിയ്ക്ക് കൃത്യമായ ഒരു ഡയറ്റ് പ്ലാൻ ആണ് പറഞ്ഞു തന്നത്.”

എന്നായിരുന്നു അനു കുറിച്ചത്. അനുവിന്റെ ചിത്രത്തിന് താഴെയായി ഉണ്ണി മുകുന്ദനും കമന്റുമായി എത്തിയിട്ടുണ്ട്. ആർക്കും ഈ ഡയറ്റ് പ്ലാൻ പറഞ്ഞു കൊടുക്കരുത് എന്നായിരുന്നു താരം കുറിച്ചത്. വലിയ സ്വീകാര്യതയാണ് അനു പങ്കുവെച്ച ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്.