ചീരു ഒപ്പമില്ലാത്ത ആദ്യ പിറന്നാൾ ; തന്റെ സഹോദരിയ്ക്ക് പിറന്നാൾ ആശംസയുമായി നസ്രിയ !

0

മലയാളികളുടെ പ്രിയതാരമാണ് മേഘ്‌നാരാജ്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഹൊറാർ ചിത്രമായ യക്ഷിയും ഞാനും വലിയ വിജയം കൈവരിയ്ക്കുകയും ചെയ്തു. തുടർന്ന് മേഘ്‌നയെ മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല മേഘ്‌ന തന്റെ ചുവടുറപ്പിച്ചത് , തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും തൃരം താരത്തിന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തു. കന്നഡ സിനിമാതാരം ചിരഞ്ജീവി സർജയെ നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ച താരം അഭിനയജീവിതത്തിനു ഒരു ഇടവേള ഇട്ടിരിയ്ക്കുകയാണ്. എന്നാൽ അപ്രതീക്ഷിതമായി ചീരു ഈ ലോകത്തോട് വിട പറയുകയായിരുന്നു. എന്നാൽ ജൂനിയർ ചീരു മേഘ്‌നയുടെ ജീവിതത്തിൽ എത്തിയതോടെ ചീരു തിരികെ എത്തിയെന്നു കരുതി ജീവിയ്ക്കുകയാണ് താരം ഇപ്പോൾ.

എന്നാൽ ഇന്ന് മേഘ്‌നയുടെ പിറന്നാൾ ആഘോഷിയ്ക്കുകയാണ്. മേഘ്‌നയ്ക്ക് പിറന്നാൾ ആശംസയുമായി മലയാളികളുടെ പ്രിയതാരം നസ്രിയ നാസിം എത്തിയിരിയ്ക്കുകയാണ്. മേഘ്‌നയ്ക്കും ചീരഞ്ജീവി സർജയ്ക്കും ഒപ്പമുള്ള നസ്രിയയുടെ ചിത്രം പങ്ങ്കുവെച്ചുകൊണ്ടാണ് താരം മേഘ്‌നയ്ക്ക് ആശംസ അറിയിച്ചിരിയ്ക്കുന്നത്. ” ഒരുപാട് സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ സഹോദരി. ഒരുപാട് കാലം ഞാൻ നിങ്ങളെ ഇഷ്ടപെടുന്നു.” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് നസ്സ്രിയാ കുറിച്ചത്. മേഘ്‌നയുടെ എല്ലാ വിഷമഘട്ടങ്ങളിലും സന്തോഷാഘട്ടങ്ങളിലും എല്ലാം മേഘ്‌നയ്ക്ക് ഒപ്പം നിന്ന ഒരു താരമാണ് നസ്രിയ. മേഘ്‌നയ്ക്കും ചീരുവിനും ഒപ്പമുള്ള ചിത്രങ്ങളുമായി പലപ്പോഴും നസ്രിയ എത്താറുണ്ട്.

നസ്രിയ ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രത്തിന് താഴെയായി നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് എത്തിയിരിയ്ക്കുന്നത്. മേഘ്‌നയ്ക്ക് ആശംസ അറിയിച്ചുകൊണ്ടാണ് പലരും എത്തിയിരിയ്ക്കുന്നത്. ചീരു ഇല്ലാതെയുള്ള ആദ്യത്തെ പിറന്നാളാണ് ഇക്കൊല്ലം മേഘ്‌ന ആഘോഷിയ്ക്കുന്നത്. എന്നാൽ മേഘ്‌നയ്ക്ക് കൂട്ടിനു ജൂനിയർ ചീരു ഉണ്ടെന്ന ഒരു ആശ്വാസവും ഉണ്ട്.