ദുർഗയ്ക്കായ് പ്രണയ കാവ്യം എഴുതി അർജുൻ; പ്രണയാതുര നിമിഷങ്ങൾ പങ്കുവെച്ച് താരദമ്പതികൾ!

0

 

 

ആരാധകർ കാത്തിരുന്ന ഒരു വിവാഹമായിരുന്നു ചലച്ചിത്രതാരം ദുർഗ കൃഷ്ണയുടെത്. മലയാള ചലച്ചിത്രം നിർമാതാവ് അർജുൻ രവീന്ദ്രനും ആയുള്ള താരത്തിന് ഏറെ പ്രണയം ദുർഗ്ഗ തന്നെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവച്ചത് അന്നുമുതൽ പ്രേക്ഷകർ ചോദിച്ചിരുന്ന ഒരു കാര്യം ആയിരുന്നു എന്നാണ് ഇരുവരുടെയും വിവാഹം എന്ന്. ആരാധകരുടെ ആ ചോദ്യങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഈ കൊറോണ കാലത്ത് ഇരുവരും വിവാഹിതരാവുകയും ചെയ്തു. കൊറോണ കാലം ആയതിനാൽ തന്നെ വലിയ ആഡംബരം ഒന്നും തന്നെ ഇല്ലാതെ ആയിരുന്നു വിവാഹം. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് അർജുൻ ദുർഗയുടെ കഴുത്തിൽ താലി കെട്ടിയതിന് സാക്ഷ്യംവഹിച്ചത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്. എന്നാൽ ഇരുവരുടെയും വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടെയും സേവ് ദ ഡേറ്റ് ചിത്രങ്ങളുമായി ദുർഗ ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് haldi ചിത്രങ്ങളും വിവാഹ ചിത്രങ്ങളും റിസപ്ഷൻ ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ ചിത്രങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചതും.

ഇന്നിപ്പോൾ അത്തരത്തിൽ അർജുൻ പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ദുർഗ ഒപ്പം നിൽക്കുന്ന ഒരു ചിത്രമാണ് അർജുൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒരു കടൽ കരയിൽ നിന്നുള്ള ചിത്രമാണ് ഇരുവരുടെതും. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് ദുർഗ ക്കായി അർജുൻ വളരെയധികം റൊമാന്റിക് ആയാണ് കുറിച്ചിരിക്കുന്നത്. ” കാഴ്ചയിൽ ഞാൻ ഒരുപാട് അകലെയാണെന്നു തോന്നാം എന്നാൽ ഞാൻ ഒരുപാട് അടുത്താണ് ഉള്ളത്. കാഴ്ചയിൽ ഞാൻ വേർപെട്ട അതുപോലെ തോന്നിയേക്കാം എന്നാൽ പൂർണ്ണമായും ഞാൻ നിന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. തുറന്നു കിടക്കുമ്പോഴും ഞാൻ കാണാമറയത്ത് ആയിരിക്കാം. വളരെയധികം നിശബ്ദമാണ് കാരണം ആ നിശബ്ദതയിലും ഞാൻ തുടർച്ചയായി നിന്നോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ” ഇത്തരത്തിലായിരുന്നു അർജുൻ ചിത്രത്തിനൊപ്പം കുറിച്ചത്.

ഇത്രയുമധികം റൊമാന്റിക് ആണോ അർജുൻ എന്നാണ് ആരാധകരുടെ ഒന്നടങ്കം ചോദ്യം. വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ കൃഷ്ണ അഭിനയലോകത്തേക്ക് എത്തിയത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ദുർഗയ്ക്ക് സാധിക്കൂ. മോഹൻലാലിനൊപ്പമുള്ള റാമാണ് അടുത്തതായി ദുർഗയുടെതായി തീയേറ്ററുകളിൽ എത്താൻ ഇരിക്കുന്ന ചലചിത്രം. ദുർഗ വിവാഹത്തോടെ അഭിനയ ജീവിതത്തിന് വിരാമം കുറിക്കുമോ എന്നുള്ള ചോദ്യം ആരാധകർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതിനൊന്നും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. താരത്തെയും അർജുൻ ചെയ്യും മറ്റു വിശേഷങ്ങൾ അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.