പുത്തൻ റോസ്റ്റിങ് വീഡിയോയുമായി പേളി ; സംഭവം വൈറലായത് നിമിഷങ്ങൾക്കുള്ളിൽ!

0

 

 

നിരവധി ആരാധകരുള്ള ഒരു താരമാണ് പേളി മാണി. അവതാരകയായി എത്തിയ പേളി മാണി ബോളിവുഡ് സിനിമയിൽ വരെ എത്തി നിൽക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഏറ്റവും സ്ട്രോങ്ങ് ആയ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് പേളി മാണി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പായ പേളി ബിഗ്ബോസ് ഹൗസിലെ തന്നെ സഹ മത്സരാർത്ഥി ആയ ശ്രീനിഷ്നെയാണ് പങ്കാളിയായി കൂടെക്കൂട്ടിയത്. പേളി-ശ്രീനിഷ് പ്രണയവും വിവാഹവും എല്ലാം സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത ഒന്നായിരുന്നു. ഇരുവരുടേയും ജീവിതത്തിലെ എല്ലാ നല്ല മുഹൂർത്തങ്ങളും താരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനിടയിൽ തന്നെയാണ് പാളിയുടെ യൂട്യൂബ് ചാനലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പേളി തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം വലിയ രീതിയിലാണ് വൈറലായി മാറാറുള്ളത്.

ഇന്നിപ്പോൾ അത്തരത്തിൽ പേളി പങ്കുവച്ചിരിക്കുന്നത് പുത്തൻ വീഡിയോയാണ് യൂട്യൂബിൽ ട്രെൻഡിംഗ് ആയി നിൽക്കുന്നത്. പലപ്പോഴും പേളി സമൂഹമാധ്യമങ്ങളിൽ പ്ലാസ്റ്റുവിനെയും ഇലാസ്റ്റിക്കിനെയും പരിചയപ്പെടുത്തി എത്താറുണ്ട്. അങ്ങനെ തന്നെയാണ് ഇപ്പോൾ താരം വീഡിയോയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ പരീക്ഷണം നടത്തിയ താരം പാചകത്തിലും പുതിയ പരീക്ഷണവുമായി ആണ് എഴുതിയിരിക്കുന്നത്. സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് മായി ആണ് താരം എത്തിയത്. എന്നാൽ പേളിയുടെ തമാശ കലർന്ന സംസാര രീതിയും മറ്റും ഈയൊരു വീഡിയോയെ കൂടുതൽ കൗതുകമുണർത്തുന്ന ആക്കി മാറ്റിയിരുന്നു. പേളി ക്കൊപ്പം തന്നെ വീഡിയോ ശ്രീനിഷും പേളിയുടെ അച്ഛൻ മാണിയും എത്തിയിരുന്നു.

അച്ഛനെ വരെ ട്രോളുന്ന പേളിയെയായിരുന്നു വീഡിയോയിൽ കാണുവാൻ സാധിച്ചിരുന്നത്. നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്. പേളിയും ശ്രീനിഷും പോലെയുള്ള അച്ഛനമ്മമാരെ ലഭിച്ചതിൽ കുഞ്ഞു നിള ഒരുപാട് ഭാഗ്യവതിയാണ് എന്ന തരത്തിലുള്ള കമന്റുകൾ ആണ് കൂടുതലായി വന്നിരിക്കുന്നത്. കാരണം ഇത്രമാത്രം എല്ലാ കാര്യങ്ങളെയും കൂള്‍  ആയി കാണാൻ സാധിക്കുന്നു എന്നുള്ളത് തന്നെയാണ് പേളിയുടെയും ശ്രീനി ഷിന്റെയും ഒരു പ്ലസ് പോയിന്റ് ആയി ആളുകൾ കാണുന്നത്.

ഒപ്പം തന്നെ ഇരുവരും എല്ലാ കാലവും ഇങ്ങനെതന്നെ തുടരണമെന്നും ആരാധകർ പറയുന്നത്. നിലയെ കാണാൻ വേണ്ടിയാണ് കൂടുതൽ ആളുകളും വീഡിയോ കാണാനായി എത്തിയത്. കുഞ്ഞി നില ഇപ്പോൾതന്നെ സമൂഹമാധ്യമങ്ങളിൽ താരമായി മാറി കഴിഞ്ഞിരിക്കുകയാണ്. നിലയുടെ ഓരോ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വലിയ സ്വീകാര്യത യോടെ കൂടിയാണ് ആളുകൾ സ്വീകരിക്കുന്നത്. നിലയുടെ അടുത്ത വിശേഷം എന്താണെന്ന് അറിയുവാനുള്ള കാത്തിരിപ്പിലാണ് നില യുടെയും പേളിയുടെയും ശ്രീനിഷിന്റെയും ആരാധകർ ഒന്നടങ്കം.