ഇത് താണ്ടാ പോലീസ് ; സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത പോലീസ് കോൺസ്റ്റബിൾ ഇതാണ്!

0

 

സമൂഹ മാധ്യമങ്ങൾ വഴിയാണ് പല ആളുകളും വൈറലായി മാറുന്നത്. നല്ല പ്രവർത്തികൾ എപ്പോഴും സമൂഹമാധ്യമങ്ങൾ പിന്തുണക്കാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ പിന്തുണയെ തുടർന്ന് നിരവധി ആളുകളുടെ ജീവിതം തന്നെ മാറി മറിഞ്ഞിട്ടുണ്ട്. ഹിന്ദി ഫുൾ അത്തരത്തിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ഒരു പോലീസ് കോൺസ്റ്റബിളിനെ ആണ്. ലോക്ഡോൺ കാലയളവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ ഒരു ഗർഭിണിക്ക് സഹായഹസ്തവുമായി എത്തിയ ത്രിച്ചിയിലെ പോലീസ് കോൺസ്റ്റബിൾ സയ്യിദ് അബു താഹിർ ആണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. സൈദ് അബുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള കുറിപ്പുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

കുറുപ്പിന്റെ പൂർണരൂപം :

“ത്രിച്ചിയിലെ_ഉൾഗ്രാമം.പൂർണ്ണ ഗർഭിണിയായ ഒരു ഗ്രാമീണ സ്ത്രീയെ വളരെ ബുദ്ധിമുട്ടി 7 Km അകലെയുള്ള ജില്ലാ ആശുപത്രിയിൽ ഭർത്താവ് എത്തിച്ചു.
ഡോക്ടർ പറഞ്ഞു. സിസേറിയൻ വേണം.
അതിനായി താങ്കളുടെ ഭാര്യയുടെ രക്ത ഗ്രൂപ്പായ B+ve ന്റെ ഒരു യൂണിറ്റ് ബ്ലഡ് വേണം. ബ്ലഡ് ബാങ്ക് കോവിഡ് മൂലം അവധിയാണ്. സാർ എന്റെ ബ്ലഡ് A+ve ആണ് . അത് കൊടുത്താൽ മതിയോ. പോരാ. B+ve തന്നെ വേണമെന്ന് ഡോക്ട്ടറുടെ മറുപടി. പരിഭ്രാന്തനായ ഭർത്താവ് രക്തം സംഘടിപ്പിക്കാനായി ആശുപത്രിയുടെ വെളിയിലേയ്ക്ക് ഓടി.
ഇയാളെ കണ്ട പോലീസ് കോൺസ്റ്റബിൾ അയാളെ പിടികൂടി ചോദിച്ചു.”ലോക്ക് ഡൗൺ ആണന്ന് അറിയില്ലേ.?എന്നാൽ കഥ മുഴുവനും കേട്ട പോലീസുകാരൻ തന്റെ ബ്ലഡ് ഗ്രൂപ്പ് B+ve ആണന്നും അപ്പോൾ തന്നെ കൂടെ ചെന്ന് രക്തം കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.പ്രസവം കഴിഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഇതറിഞ്ഞ SP, ഈ പോലീസുകാരന് 1,000 രൂപ സമ്മാനമായി നല്കി. ഈ കഥ കേട്ട DGP തമിഴ്നാട് 10,000 രൂപ പോലീസ് കോൺസ്റ്റബിളിന് സമ്മാനം കൊടുത്തു. ഈ 23 വയസ്സുകാരനായ പോലീസ് ഉദ്യോഗസ്ഥൻ തനിക്ക് സമ്മാനമായി കിട്ടിയ 11,000 രൂപ, താൻ രക്തം നല്കിയ പാവപ്പെട്ട സ്ത്രീയായ, സുലോചന എന്ന് പേരുള്ള സ്ത്രീയുടെ ആശുപത്രി ബില്ലുകൾ അടച്ചിട്ട്, ബാക്കി തുക ആ അമ്മയുടേയും കുഞ്ഞിന്റെയും കൈകളിൽ വച്ചു കൊടുത്തു.
കോൺസ്റ്റബിൾ സയ്യിദ് അബു താഹിർ,മാതൃകയാണ്.”