ഗർഭിണികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ

0

ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് മാതൃത്വം. ഒരു കുഞ്ഞിൻറെ അമ്മയാകുക എന്നത് ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹമാണ്. ഒരു പെൺകുട്ടി പരിപൂർണ്ണ ആവുന്നത് അവളൊരു കുഞ്ഞിന് ജന്മം നൽകിയ ശേഷം ആണെന്ന് നമുക്ക് പറയാൻ സാധിക്കും. യുവത്വത്തിൽ നിന്നും പക്വതയിലേക്കുള്ള മാറ്റത്തിൻറെ ആദ്യ പടിയാണ് ഗർഭകാലം.

ഗർഭ കാലങ്ങളിൽ മനസ്സിനേയും ശരീരത്തെയും സന്തോഷം ആക്കി വെക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഒരു കുഞ്ഞ് ഉദരത്തിൽ വളർന്നു തുടങ്ങിയാൽ എന്തൊക്കെ കഴിക്കണം? എന്തൊക്കെ കഴിക്കരുത് എന്നൊക്കെയുള്ള സംശയങ്ങൾ ആണ് പലർക്കും. ഗർഭിണി കഴിക്കാൻ പാടില്ലാത്ത ഭക്ഷണം എന്നൊന്നും ഇല്ല , എങ്കിലും പല ഭക്ഷണങ്ങളിൽ നിന്നും മിതത്വം പാലിക്കുന്നതാണ് നല്ലത്.

ഗർഭം ധരിച്ചാൽ റസ്റ്റ് എടുക്കണോ എന്ന് പലരുടെയും സംശയമാണ്. ഗർഭത്തിൽ എന്തെങ്കിലും തരത്തിലുള്ള കോംപ്ലിക്കേഷൻ ഉണ്ടെങ്കിലേ റസ്റ്റ് ആവശ്യമുള്ളൂ. നമ്മൾ സ്ഥിരമായി ചെയ്യുന്ന ജോലികൾ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. ഈ സമയത്ത് എക്സസൈസ് ചെയ്യുന്നതിനും കുഴപ്പമില്ല. നമ്മൾ സ്ഥിരമായി ചെയ്യുന്ന യോഗ പോലുള്ള അഭ്യാസങ്ങൾ ചെയ്യാം. പുതുതായി ഒന്നും വേണ്ട.

ന്യൂട്രീഷൻ അടങ്ങിയ ഭക്ഷണം ആണ് ഗർഭകാലത്ത് ആവശ്യം. കുറച്ചു ഭക്ഷണം ഇടക്കിടക്ക് കഴിക്കാൻ ശ്രമിക്കുക. ജംഗ്ഫുഡ് ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കുക. മുട്ട, മീൻ, ഈത്തപ്പഴം എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുക. ഒരു ഗർഭിണി ഒരിക്കലും മലർന്നു കിടക്കരുത്. ഇടതുവശം ചേർന്ന് കിടക്കുന്നതാണ് ഏറ്റവും നല്ലത്.