ഗർഭം അലസിപ്പോകാതിരിക്കാൻ ഈ കാരണങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

0

അമ്മയാകാൻ കഴിയുക അല്ലെങ്കിൽ അച്ഛനാകാൻ കഴിയുക എന്നത് മഹത്തായ ഒരു കാര്യമാണ്. കല്യാണം കഴിഞ്ഞ ശേഷം ദമ്പതിമാർ ചിന്തിക്കുന്നത് ഒരു കുഞ്ഞിനു വേണ്ടിയാണ്. അതിനു ചില ഒരുക്കങ്ങൾ അനിവാര്യമാണ്. ഗർഭം അലസിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം.

പലരും വളരെ വിഷമത്തോടെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഗർഭം അലസി പോകൽ. വളരെ ആഗ്രഹിച്ചു കുഞ്ഞിനെ വരവേൽക്കുമ്പോൾ ഈ പ്രശ്നം ഉണ്ടായാൽ അത് മാനസികമായും ശാരീരികമായും ദമ്പതികളെ തളർത്തും. തുടക്കത്തിൽ ടെസ്റ്റുകൾ ചെയ്തു തക്കതായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഇതിന് പറ്റിയ ഉപായം.

മൂന്നിൽ കൂടുതൽ തവണ ഗർഭിണിയായി ഏഴു മാസത്തിനു മുമ്പ് ഗർഭം തനിയെ അലസി പോകുന്ന അവസ്ഥയാണ് ഗർഭം അലസി പോകൽ. ഈ സാഹചര്യം അഭിമുഖീകരിക്കുന്നത് വളരെ ദുഃഖം ഉണ്ടാകുന്നതാണ്. ഈ സന്ദർഭങ്ങളിൽ ദമ്പതികൾ മാനസികമായും ശാരീരികമായും തളരുന്നു.

ജനിതകമായ കാരണങ്ങൾകൊണ്ട് ഗർഭം അലസി പോകാൻ സാധ്യതയുണ്ട്. സ്ത്രീയുടെ ആന്തരിക അവയവം ആയ യൂട്രസിലെ പ്രശ്നങ്ങളും ഇതിനു കാരണമാവാം. ചില ഇൻഫെക്ഷൻ കൊണ്ടും ഗർഭം അലസി പോവാം. ശാശ്വതമായ ചികിത്സയിലൂടെ മാത്രമേ ഇതിന് പരിഹാരം ഉള്ളൂ.