പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി താരം ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

    0

     

    മലയാളികളുടെ പ്രിയതാരം ആണ് ജയസൂര്യ. ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചലച്ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറിയ താരം പിന്നീട് സമ്മാനിച്ചത് ഹിറ്റ് ചലച്ചിത്രങ്ങൾ ആയിരുന്നു. തൻമയത്വത്തോടെ ഉള്ള അഭിനയ പ്രകടനവും കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിലുള്ള അവതരണവും ജയസൂര്യ മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തനാക്കി. കോമഡി കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് ജയസൂര്യ പലതവണ കാണിച്ചുതന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ മലയാളത്തിലെ മുൻനിര നായിക പട്ടികയിലേക്ക് ജയസൂര്യയുടെ പേരും എഴുതി ചേർക്കപ്പെട്ടു. സാധാരണ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന താരം സമൂഹമാധ്യമങ്ങളും സജീവമാണ്.

    ഇന്നിപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ഒരു പോസ്റ്റാണ് വൈറൽ ആയിരിയ്ക്കുന്നത്. തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസിച്ചു കൊണ്ടാണ് താരമിപ്പോൾ എഴുതിയിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകൾ ഉം ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, ശിവദ തുടങ്ങിയ താരങ്ങളെല്ലാം സരിതയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്. സരിതയ്ക്കും കുഞ്ഞുങ്ങൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും ജയസൂര്യാ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആ ചിത്രങ്ങളെല്ലാം വലിയ രീതിയിലാണ് വൈറലായി മാറുന്നതും. അത്തരത്തിൽ തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. താരത്തിനെ ആരാധകനും സരിതയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്.

    വെള്ളമാണ് ജയസൂര്യയുടേതായി അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം. കോവിഡ ലോക് ഡൗണിന് ശേഷം തിയേറ്റർ തുറന്ന് ആദ്യം പ്രദർശിപ്പിച്ച മലയാള ചലച്ചിത്രം കൂടിയാണ് വെള്ളം. വലിയ നിരൂപകപ്രശംസയും ആരാധക പിന്തുണയുമാണ് വെള്ളത്തിലൂടെ ജയസൂര്യയ്ക്കും ചിത്രത്തിനും ലഭിച്ചത്. വളരെയധികം പ്രചോദനം നൽകുന്ന ഒരു ചിത്രം തന്നെയായിരുന്നു വെള്ളം. കോവിഡിനു ശേഷം തുറന്ന തീയേറ്ററുകളിൽ കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താൻ വെള്ളത്തിന് സാധിച്ചു. അടുത്തതായി ഇറങ്ങാൻ പോകുന്ന താരത്തിന്റെ ചിത്രം ഏതാണെന്ന് അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. ആരാധകരെ കയ്യിലെടുക്കാനുള്ള എന്തെങ്കിലും ഒരു എൽ അവന്റെ ആ ചിത്രത്തിലും കാണും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. കാരണം എല്ലാം ജയസൂര്യ ചലച്ചിത്രങ്ങളും അത്തരത്തിലൊരു എലമെന്റ്സ് സമ്മാനിക്കുന്നവയാണ്.