‘ശരണ്യയ്ക്ക് നല്ല വേദനയും ബുദ്ധിമുട്ടും ഇപ്പോഴുമുണ്ട്’ ; ഹൃദയം തൊട്ട് ശരണ്യയുടെ അമ്മയുടെ വാക്കുകൾ!

0

മലയാളികളുടെ പ്രിയതാരമാണ് ശരണ്യ ശശി. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരം നായിക കതപാത്രങ്ങളെയും നെഗറ്റീവ് കതപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. ബിഗ് സ്ക്രീനിൽ നിന്നും മിനി സ്ക്രീനിലേക്ക് താരം എത്തിയപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരെല്ലാം ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. അഭിനയജീവിതത്തിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു താരത്തിനെ ജീവിതത്തിലേക്ക് വിളിക്കാതെ ഒരു അതിഥി കടന്നെത്തിയത്.

ബ്രെയിൻ ട്യൂമർ ശരണ്യ യിൽ പിടിമുറുക്കിയതോടുകൂടി താരം അഭിനയ ജീവിതത്തിൽ നിന്നും പിൻവലിഞ്ഞു. തുടർന്ന് കാൻസർ ചികിത്സയും ശസ്ത്രക്രിയയും കീമോയും മരുന്നായി ശരണ്യ ജീവിച്ചു. ഇതിനിടയിൽ സാമ്പത്തികമായി തളർന്നിരുന്നു താരവും കുടുംബവും. എന്നാൽപോലും ആത്മവിശ്വാസത്തോടുകൂടി ക്യാന്സറിനെതിരെ ശരണ്യ പോരാടി. ആ ആത്മവിശ്വാസം തന്നെയാണ് കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് വരെയും ശരണ്യയെ സ്നേഹിക്കുന്നവർക്ക് മുന്നിലേക്ക് ശുഭ വാർത്തയുമായി എത്തിയത്. ശരണ്യ കാൻസറിനെ തോൽപ്പിച്ചു.

എന്നാൽ അധികനാൾ ഒന്നും ആ സന്തോഷം നിലനിന്നിരുന്നില്ല. കഴിഞ്ഞ ഇടയ്ക്കായിരുന്നു റെഗുലർ ചെക്കപ്പിന് ശരണ്യയിൽ ll വീണ്ടും ക്യാൻസർ പിടിമുറുക്കി എന്ന വിവരം കുടുംബവും ആരാധകരും ഒന്നടങ്കം അറിഞ്ഞത്. ശരണ്യയുടെ യൂട്യൂബ് ചാനലിലൂടെ ശരണ്യയുടെ അമ്മ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ ഇന്നിപ്പോൾ ശരണ്യയുടെ അമ്മ മറ്റൊരു വിവരമാണ് യൂട്യൂബ് ചാനൽ വഴി ആരാധകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. ശരണ്യയുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയെങ്കിലും നല്ല വേദനയും ബുദ്ധിമുട്ടും ശരണ്യയ്ക്ക് ഉണ്ട്. ഇൻഫെക്ഷൻ വരാൻ സാധ്യത കൂടുതൽ ആണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും സഹായങ്ങൾക്കും നന്ദി”. ശരണ്യ ഹോസ്പിറ്റലിൽ സർജറിക്കായി എത്തിയ സമയം മുതൽ ശരണ്യയുടെ വിശേഷങ്ങൾ നടി സീമ ജി നായർ വീഡിയോയിലൂടെ പങ്കുവച്ചിരുന്നു. അതിനുശേഷം ശരണ്യയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടു വന്നതിനുശേഷമാണ് ഇപ്പോൾ ശരണ്യയുടെ അമ്മ ശരണ്യയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുന്നത്. ശരണ്യ ഉടൻതന്നെ കാൻസറിനെ തോൽപ്പിച്ച് വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.