സുഹൃത്തിന്റെ ജീവൻ രക്ഷിയ്ക്കാൻ യുവാവ് ഓക്സിജന് വേണ്ടി അലഞ്ഞത് മണിക്കൂറുകൾ; ഓക്സിജനുമായി യുവാവ് സുഹൃത്തിനു പക്കൽ എത്തിയത് 24 മണിക്കൂറിനുള്ളിൽ 1300 കിലോമീറ്റർ താണ്ടി! വൈറലായി യുവാവ് !

0

ഈ കോവിഡ് കാലത്ത് ഒരുപാട് വേദനാജനകമായ മുഹൂര്തങ്ങളിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോയികൊണ്ടിരിയ്ക്കുന്നത്. പലരും നിന്ന നിൽപ്പിൽ മരണത്തിനു കീഴടങ്ങുന്നു. ശ്മശാനങ്ങളിൽ ശവങ്ങൾ കൂട്ടിയിട്ട കത്തിയ്ക്കാൻ തുടങ്ങി. ആളുകൾ ജീവവായുവിനായി കത്ത് നിൽക്കേണ്ട അവസ്ഥ വരെ വന്നെത്തി. അങ്ങനെയുള്ള സാഹചര്യത്തിൽ ആണ് സുഹൃത്തിനു വേണ്ടി ഓക്സിജൻ എത്തിച്ചു നൽകി ഒരു യുവാവ് വൈറൽ ആയിരിയ്ക്കുന്നത്. അതായത് തന്റെ സുഹൃത്തിനു ഓക്സിജൻ എത്തിച്ച് നൽകുന്നതിന് വേണ്ടി ഈ യുവാവ് താണ്ടിയത് 1300 കിലോമീറ്റര് ആണ്. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തന്റെ കോവിഡ് പോസിറ്റീവായ സുഹൃത്ത് രാജന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിനായി ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ദേവേന്ദ്ര കുമാർ ശർമ്മ 24 മണിക്കൂറിനുള്ളിൽ 1,300 കിലോമീറ്റർ ദൂരം ആണ് സഞ്ചരിച്ചത് .

കോവിഡ് -19 ന് പിടിപെട്ട സുഹൃത്ത് രാജന് അടിയന്തിരമായി ഓക്സിജൻ ആവശ്യമാണെന്ന് ദേവേന്ദ്രയുടെ സുഹൃത്ത് സഞ്ജയ് സക്‌സേന ദേവേന്ദ്രയെ വിളിച്ച് അറിയിക്കുകയായിരുന്നു . ദില്ലി-എൻ‌സി‌ആറിൽ മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലം രാജന്റെ സുഹൃത്തുക്കൾക്കും അദ്ദേഹത്തിൻറെ കുടുംബങ്ങൾക്കും ഓക്സിജൻ സിലിണ്ടറുകൾ വാങ്ങാൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾക്ക് പിന്നാലെ ദേവേന്ദ്ര തന്റെ മോട്ടോർ ബൈക്കുമെടുത്ത് ഓക്സിജൻ സിലിണ്ടറുകൾ തപ്പി ഇറങ്ങുകയായിരുന്നു. ഓക്സിജൻ സിലിണ്ടറുകൾക്കായി കഠിനമായ തിരച്ചിൽ നടത്തിയ ശേഷം ദേവേന്ദ്ര ജാർഖണ്ഡ് ഗ്യാസ് പ്ലാന്റിന്റെ ഉടമ രാകേഷ് കുമാർ ഗുപ്തയെ കാണുകയും ഇക്കാര്യങ്ങൾ പറയുകയുമായിരുന്നു . തുടർന്ന് രാകേഷ് അദ്ദേഹത്തിന് ഓക്സിജൻ സിലിണ്ടറുകൾ സൗജനിയമായി നൽകുകയായിരുന്നു.

തുടർന്ന് 1300 കിലോ മീറ്റർ 24 മണിക്കൂറിനുള്ളിൽ താണ്ടി ദേവേന്ദ്ര ഗാസിയാബാദിൽ എത്തുകയായിരുന്നു. തക്ക സമയത്ത് ഓക്സിഗം ലഭ്യമാക്കിയാൽ രാജന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ പ്രവർത്തി മൂലം ദേവേന്ദ്രയാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം.