അൾസർ എളുപ്പം സുഖം പ്രാപിക്കാം. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

0

പലരിലും കണ്ടുവരുന്ന ഒരു മാരകമായ രോഗാവസ്ഥയാണ് അൾസർ. കുടലിലെ പുണ്ണ് എന്നും കുടലിലെ വ്രണം എന്നും ഈ രോഗത്തെ വിശേഷിപ്പിക്കാറുണ്ട്. തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കിൽ വളരെ അപകടകാരിയായ അൾസർ, ക്യാൻസറിന് പോലും കാരണമാകാം. ജീവിതശൈലിയിലുണ്ടായ മാറ്റത്തിൻറെ ആഘാതമാണ് അൾസർ പോലുള്ള രോഗങ്ങൾ.

വയറു വേദനയാണ് അൾസറിൻറെ പ്രധാന ലക്ഷണം. കുടലിലെ നേർത്ത അത് പാളിയുടെ വിള്ളലുകൾ അൾസറിന് കാരണമാകുന്നു. നമ്മുടെ ശരീരത്തിലെ ദഹനവ്യവസ്ഥയിലെ ഏതു ഭാഗത്തും അൾസർ എന്ന രോഗം വരാം. ബാക്ടീരിയ കാരണം ഉണ്ടാവുന്ന ഈ രോഗം പഴകിയ ഭക്ഷണത്തിലൂടെയും അശുദ്ധ വെള്ളത്തിലൂടെയും പകരുന്നു.

ചിലർക്ക് മരുന്നുകൾ കഴിക്കുമ്പോൾ അതിൻറെ പാർശ്വഫലം ആയി അൾസർ വരാം. സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകളാണ് അൾസറിന് കാരണമാകുന്നത്. പുകവലിക്കുന്നവർ, മദ്യപിക്കുന്നവർ, ലഹരി ഉപയോഗിക്കുന്നവർ എന്നിവരെ അൾസർ ബാധിക്കാൻ സാധ്യത ഏറെയാണ്. ചിട്ടയായ ജീവിതശൈലി ഉണ്ടെങ്കിൽ തന്നെ ഇതുപോലുള്ള രോഗങ്ങളെ മറികടക്കാൻ സാധിക്കും.

വയറിൻറെ മുഗൾ ഭാഗത്ത് വേദന, ഭക്ഷണം കഴിച്ചാൽ അസ്വസ്ഥത, വയറെരിച്ചിൽ എന്നിവ അൾസർ മൂലം ഉണ്ടാകാം. ചിലരിൽ വേദന പോലും ഉണ്ടാവില്ല. ആമാശയത്തിലെ അൾസർ ക്യാൻസർ ആവാൻ സാധ്യതയുണ്ട്. എൻഡോസ്കോപ്പി പോലുള്ള രീതികൾ ഉപയോഗിച്ച് ഇത് കണ്ടുപിടിക്കാം