Social Media

ഡിംപിളിനു കൂടുതൽ ഇഷ്ടം മേഘ്‌നയെയോ അതോ ഡിവൈനെയോ ? മേഘ്‌നയെ കുറിച്ച് പറഞ്ഞ് ഡിംപിളും ഡിവൈനും !

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ഒരു വിവാഹം ആയിരുന്നു നടി മേഘ്‌ന വിന്സന്റിന്റെയും ഡിംപിൾ റോസിന്റെ സഹോദരൻ ടോണിന്റെയും വിവാഹം. അടുത്ത സുഹൃത്തുക്കളായ ഡിംപിളും മേഘ്‌നയും അടുത്തടുത്ത ദിവസങ്ങളിൽ ആയിരുന്നു വിവാഹം കഴിച്ചത്. എന്നാൽ മേഘ്‌നയും ടോണുമായുള്ള വിവാഹ ജീവിതം അധിക നാൾ മുന്നോട്ട് പോയില്ല. ഇരുവരും നിയമപരമായി ബന്ധം വേർപെടുത്തുകയും, ശേഷം ഡോൺ ഡിവൈനെ വിവാഹം കഴിയ്ക്കുകയും ചെയ്തു. കഴിഞ്ഞിടയ്ക്കായിരുന്നു ടോമിനും ഡിവൈനിനും ഒരു കുഞ്ഞു മകൻ പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങളും മറ്റുമായി ടോണിന്റെ സഹോദരിയും നടിയും കൂടിയായ ഡിംപിൾ പലപ്പോഴും എത്താറുണ്ട്. ഇന്നിപ്പോൾ അടുത്ത ഒരു അതിഥി കൂടി തങ്ങളുടെ കുടുംബത്തിലേക്ക് വരൻ പോകുന്നു എന്നതിന്റെ സന്തോഷത്തിലാണ് ഡിംപിളും കുടുംബവും. എന്നാൽ ഇപ്പോഴും ആരാധകർക്കറിയേണ്ടത് മേഘ്‌നയെ കുറിച്ചാണ്.

കാരണം , ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലൂടെ അമൃതയായി എത്തി പ്രേക്ഷക മനസ്സിൽ ഒന്നടങ്കം കുടിയേറിയ താരമായിരുന്നു മേഘ്‌ന. എന്നാൽ ചന്ദമഴ സീരിയൽ തുടർന്ന് കൊണ്ടിരിയ്ക്കുന്നു വേളയിലായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഒരിടവേളയെടുത്ത താരം പിന്നീട് ടോണുമായുള്ള വിവാഹബന്ധം വേർപെട്ടതിനു ശേഷമാണ് വീണ്ടും അഭിനയജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. സീ കേരളം ചാനലിൽ മിസ്സിസ് ഹിറ്റ്ലർ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ച് വരുന്നത്.

എന്നാൽ ഇന്നിപ്പോൾ ഡിംപിളും ഡിവൈനും ഒരുമിച്ചെത്തിയ ഡിംപിളിന്റെ യൂട്യൂബ് ചാനലിൽ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയുമായാണ് ഇരുവരും എത്തിയിരിയ്ക്കുന്നത്. പലർക്കും ഇപ്പോഴും അറിയേണ്ടത് മേഘ്‌നയെ കുറിച്ച് തന്നെയാണ്. അതിനെല്ലാം പക്വതയോട് കൂടി തന്നെയാണ് ഇരുവരും മറുപടി നല്കിയിരിയ്ക്കുന്നത്. മേഘ്‌നയുടെ പുതിയ സീരിയല്‍ കണ്ടോ എന്ന ചോദ്യത്തിന് പൊതുവേ സീരിയല്‍ കാണുന്ന ആളല്ല ഞാന്‍. അതുകൊണ്ട് തന്നെ കണ്ടിട്ടില്ല. പിന്നെ പ്രൊമോ അവിടുന്നും ഇവിടുന്നുമൊക്കെ കണ്ടിരുന്നു. അത്രേയുള്ളു. ഡിവൈന്‍ ടിവി പോലും കാണാറില്ലെന്നും ഡിംപിൾ സൂചിപ്പിച്ചു. മേഘ്‌നയുമായി ചെറുപ്പത്തിലെ സൗഹൃദം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അന്ന് മുതല്‍ സുഹൃത്തുക്കളല്ല. എന്നാൽ ചെറുപ്പത്തില്‍ തമ്മില്‍ കണ്ടിട്ടുണ്ട്. അതിന് ശേഷം ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമതും കാണുന്നത്. പിന്നെ അവിടുന്നങ്ങോട്ട് ഫ്രണ്ട്‌സായി. ചെറുപ്പം തൊട്ട് സ്ഥിരമായി കാണുന്നൊരു സൗഹൃദമാണെന്ന് എവിടെയും ഞാന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ കോണ്‍ടാക്ട് ചെയ്യേണ്ട കാര്യമൊന്നും വരാറില്ല. അതുകൊണ്ട് കാണുകയോ വിളിക്കുകയോ ചെയ്യാറില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

ഡിംപിളിന് ഡിവൈനിനെയാണോ മേഘ്‌നയെ ആണോ കൂടുതലിഷ്ടമെന്ന ചോദ്യത്തിന് കുടുംബ കലഹം ഉണ്ടാക്കുന്ന ചോദ്യമായി പോയല്ലോ എന്ന് ഡിവൈന്‍ പറയുന്നു. വല്ലാത്ത ചോദ്യമായി പോയി. എനിക്കും അത്രയേ പറയാനുള്ളു. ഡിവൈനെ ഇഷ്ടമുള്ളത് കൊണ്ടാണല്ലോ ഇവിടെ ഇപ്പോള്‍ ഇരിക്കുന്നത്. എന്നായിരുന്നു താരം പറഞ്ഞത്. മേഘ്‌നയെ പിന്നെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് കണ്ടിട്ടില്ല. കോടതിയില്‍ വെച്ച് ഒരു പ്രാവിശ്യം കണ്ടിരുന്നു. അവസാനമായി ഒരു നോക്ക് കാണാന്‍ വേണ്ടി പോയതാണ്. അന്ന് കണ്ടു. പിന്നെ കണ്ടിട്ടില്ല എന്നും ഡിംപിൾ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top