‘ഞാൻ നിന്നെ ഒരുപാട് സ്നേഹിയ്ക്കുന്നു’, വൈറലായി അന്ന ബെന്നിന്റെ പോസ്റ്റ് ; ആശംസയുമായി ആരാധകർ !

0

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളെ അധികം ആരും മറന്നു കാണില്ല. കാരണം കുമ്പളങ്ങി നൈറ്റ്‌സിൽ ബേബി മോളായി എത്തി മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് അന്നാ ബെൻ. കുമ്പളങ്ങി നൈറ്റ്സ്നുശേഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ അന്ന ബെന്നിനു സാധിച്ചു. ഹെലൻ പോലെയുള്ള കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യുവാൻ അന്ന ബെന്നിനു സാധിച്ചു. അന്ന ബെന്നിന്റെ ഹെലനിലെ അഭിനയത്തിന് സംസ്ഥാന ദേശീയ പുരസ്കാര വേദികളിൽ പ്രത്യേക പരാമർശവും അന്ന ബെൻ നേടിയെടുത്തു.

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി അന്ന ബെൻ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വലിയ രീതിയിലാണ് വൈറൽ ആയി മാറാറുള്ളത്. അതുപോലെ ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. തന്റെ സഹോദരന് പിറന്നാൾ ആശംസയുമായി ആണ് അന്ന ഇപ്പോൾ എത്തിയിരിക്കുന്നത്. സഹോദരനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്. ” പിറന്നാളാശംസകൾ കിളി. എന്റെ ഏറ്റവും ഇളയ സഹോദരനും അതുപോലെ തന്നെ ഏറ്റവും മൂത്ത സഹോദരനും പുഞ്ചിരിതൂകുന്ന പാക്കേജ്. ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. നീ മുത്തുള്ള പാർട്ടിക്കായി കാത്തിരിക്കുകയാണ് ഞാൻ. ”

എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് അന്ന കുറിച്ചത്. നിരവധി പേരാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ ലൈക്കുകളും കമ്മന്റുകളുമായി എത്തിയിരിയ്ക്കുന്നത്. പലരും അന്നയുടെ സഹോദരന് ആശംസയുമായാണ് എത്തിയിരിയ്ക്കുന്നത്. ഒപ്പം തന്നെ താരത്തിന്റെ അടുത്ത വിശേഷം അറിയാനും കാത്തിരിയ്ക്കുകയാണ് ആരാധകർ. താരത്തിന്റേതായി അടുത്ത് വരാൻ പോകുന്ന ചലച്ചിത്രത്തിനായും ആരാധകർ കാത്തിരിയ്ക്കുന്നുണ്ട്. കാരണം കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രങ്ങൾ മാത്രമേ അന്ന ചെയ്യുള്ളു എന്നത് തന്നെ.