Social Media

പൈങ്കിളിയുടെ ചുണ്ടിൽ ചിരി വിരിയിച്ച ആ വ്യക്തിയെ കണ്ടെത്തി ; ചിത്രവുമായി ശ്രുതി രജനികാന്ത് !

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ഒരു താരമാണ് ശ്രുതി രജനികാന്ത്. ബാലതാരമായി അഭിനയ രംഗത്തേയ്ക്ക് എത്തിയ ശ്രുതിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ്. കുടുംബത്തിലെ ഉറക്കം തൂങ്ങിയായ മകളുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിയ്ക്കുന്നത്. നർമ്മം കലർന്ന സംഭാഷണത്തിലൂടെയും ചെയ്തികളിലൂടെയുമെല്ലാം താരം ഇതിനോടകം തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞിരിയ്ക്കുകയാണ്. പരമ്പരയിൽ ശ്രുതിയുടെ മകനായി അഭിനയിക്കുന്ന കണ്ണനുമായുള്ള താരത്തിന്റെ കെമിസ്ട്രി വലിയ രീതിയിൽ ചർച്ചയായി മാറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും.

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയി മാറിയിരിയ്ക്കുന്നത്. ഒരു യുവാവിനൊപ്പം നിൽക്കുന്ന ശ്രുതിയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. ചിത്രത്തിന് താരം നല്കിയിരിയ്ക്കുന്ന അടിക്കുറിപ്പ് ഇപ്രകാരമാണ്. ” അവൻ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു. ഞാൻ ചോദിച്ചതിലും അധികമായി അവൻ എന്റെ സ്വപ്നങ്ങളെ പിന്തുണച്ചു.” താരത്തിന്റെ ഈ ചിത്രവും അടിക്കുറിപ്പും ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള സംശയങ്ങൾക്കാണ് വിത്ത് പാകിയത്. ആരാണ് ഇതെന്നും, ശ്രുതിയുടെ കാമുകൻ ആണോ എന്നും തരത്തിലുള്ള ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നിരിയ്ക്കുന്നത്.

എന്നാൽ ഈ യുവാവ് ആരാണ് എന്നറിയുവാനുള്ള തിരച്ചിലും ശ്രുതിയുടെ ആരാധകർ നടത്തിയിരുന്നു. അതിൽ നിന്നും ഫാഷൻ ഫോട്ടോഗ്രാഫർ ആയ ജിബിൻ ബാബു ആണ് ഇതെന്നാണ് മനസിലാക്കാൻ സാധിച്ചത്. ശ്രുതിയുടെ പോസ്റ്റ് ജിബിൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കുകയും ചെയ്തിട്ടുണ്ട്. സുരുമോൾ എന്നാണ് ഈ പോസ്റ്റ് തന്റെ സ്റ്റോറി ആക്കികൊണ്ട് ജിബിൻ കുറിച്ചത്. ഇരുവർക്കും ഇടയിലുള്ള ബന്ധം എന്താണ് എന്നറിയാനായി കാത്തിരിയ്ക്കുതാകയാണ് ആരാധകർ ഇപ്പോൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top