Social Media

‘നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എല്ലാവരുടെയും ജീവിതത്തിൽ സംഭവികണമെന്നില്ല’; അമൃത സുരേഷിന്റെ വായടപ്പിച്ച ആരാധകന്റെ കമന്റ് !

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ഗായികയാണ് അമൃത സുരേഷ്. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളായി മനസ്സിൽ ഇടം നേടിയ താരം അഭിനേതാവായി ബാലയെയാണ് വിവാഹം കഴിച്ചത്. ഷോയിൽ അതിഥിയായി എത്തിയ ബാല അമൃതയുടെ സംഗീതത്തിൽ ആകൃഷ്ടനായി അമൃതയെ പ്രണയിക്കുകയും തുടർന്ന് കുടുംബത്തിന്റെ അനുവാദത്തോടെ അമൃതയെ വിവാഹം കഴിയ്ക്കുകയുമായിരുന്നു. ഇരുവർക്കും ഒരു മകളുമുണ്ട്. എന്നാൽ നീണ്ട നാളത്തെ ദാമ്പത്യം ഇരുവരും ഒരു ഒപ്പിൽ അവസാനിപ്പിയ്ക്കുകയായിരുന്നു. വിവാഹത്തോടെ സംഗീതത്തിൽ നിന്നും ഇടവേളയെടുത്ത അമൃത വിവാഹ മോചനത്തോടെ പാട്ടിന്റെ പാലാഴിയിൽ സജീവമായി കൊണ്ടിരിയ്ക്കുകയാണ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

പോസിറ്റീവ് തിങ്കറും മറ്റുമായ അമൃത പലപ്പോഴും പോസിറ്റീവ് എനർജി നൽകുന്ന വാക്കുകളുമായി എത്താറുണ്ട്. അത്തരത്തിൽ അമൃത ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയി മാറിയിരിയ്ക്കുന്നത്. പോസിറ്റീവ് എനർജി നൽകുന്ന വരികളാണ് താരം ചിത്രത്തിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. ” എന്തൊക്കെ സംഭവിച്ചാലും അതിനെയെല്ലാം കടന്നു പോകണം. എന്തൊക്കെ സംഭവിച്ചാലും, എല്ലാത്തിനും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകു. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും അതിനെയെല്ലാം പുഞ്ചിരിച്ചുകൊണ്ട് മറികടക്കണം.” എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.

നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ഈ പോസ്റ്റിനു താഴെയായി എത്തിയിരുന്നത്. ഒരുപാട് ആളുകൾ അമൃതയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയപ്പോൾ വിമര്ശനവുമായും പലരും എത്തിയിരുന്നു. അതിൽ ഒരാൾ പറഞ്ഞത് ഇപ്രകാരമായിരുന്നു.”നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എലാവരുടെയും ജീവിതത്തിൽ സംഭവികണമെന്നില്ല”. ഈ കമന്റ് തന്നെയാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ഈ കമന്റിന് താഴെയായി എത്തിയിരിയ്ക്കുന്നത്. എന്നാൽ ഈ കമന്റിന് അമൃത ഒരു മറുപടിയും കൊടുത്തിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top