കുടുംബവിളക്കിലെ ശീതൾ ഗർഭിണി ? നിറവയറുമായുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറൽ !

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിൽ ശീതൾ എന്ന സുമിത്രയുടെ മകളായുള്ള കഥാപാത്രത്തെ ഗംഭീരമാക്കി മുന്നേറുന്ന താരമാണ് അമൃത നായർ. കുടുംബവിളക്കിനു മുൻപ് നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിരുന്നെങ്കിലും, കുടുംബവിലേക്കാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ കൂടുതലും ശ്രദ്ധിയ്ക്കപ്പെട്ട സീരിയൽ. ശീതൾ എന്ന കഥാപാത്രത്തെ കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയതോടെ വലിയ ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചിരിയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. താരത്തിന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

എന്നാൽ ഇന്നിപ്പോൾ അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ ആയി മാറിയിരിയ്ക്കുന്നത്. ഗർഭിണിയായ അമൃതയുടെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. ചിത്രത്തിൽ താരത്തിനൊപ്പം അമൃതയുടെ വലിയ വയറിൽ കൈവെച്ച് സച്ചിനുമുണ്ട്. ഒപ്പം തന്നെ അമൃതയുടെ കൈയ്യിൽ പച്ചമാങ്ങയും കാണുന്നുണ്ട്. താരത്തിന്റെ ഈ ചിത്രത്തിന് താഴെയായി നിരവധി കമന്റുകളാണ് വന്നിരിയ്ക്കുന്നത്. ചിത്രം ആദ്യം കാണുന്ന ഏതൊരാളും താരം ഗർഭിണിയാണ് എന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ പിന്നീട് താരം ചിത്രത്തിനൊപ്പം കുറിച്ച വാചകങ്ങൾ ആരാധകരുടെ സംശയങ്ങൾ എല്ലാം മാറ്റിയിരിയ്ക്കുകയാണ്.

“ശോ, ചിത്രീകരണത്തിന്റെ പിന്നാമ്പുറങ്ങൾ” എന്നായിരുന്നു താരം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഈ വാചകങ്ങൾ കേട്ടതോടെയാണ് ആരാധകർക്ക് സമാധാനം ആയത്. ആദ്യമെല്ലാം ചിത്രം കണ്ട ഒറ്റ നോട്ടത്തിൽ താരത്തിന്റെ വിവാഹം കഴിഞ്ഞതാണോ എന്ന് ചോദിയ്ക്കാനായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ താരത്തിന്റെ വിവാഹം കഴിഞ്ഞതല്ലല്ലോ എന്ന തിരിച്ചറിവ് പലർക്കും വന്നതോടെ തന്നെ ഇത് വല്ല ഷൂട്ടിങ്ങിനും വേണ്ടി തന്നെയാകും എന്ന് പലരും കരുതിയിരുന്നു. എന്തായാലും താരം പങ്കുവെച്ച ചിത്രം കുറച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയെങ്കിലും, ഇപ്പോൾ അമൃതയുടെ ആരാധകർ സന്തോഷത്തിലാണ്. അമൃതയുടെ അടുത്ത ചിത്രങ്ങൾക്കായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ.