ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ; ആദിത്യൻ ജയനെതിരെ ആഞ്ഞടിച്ച് സീരിയൽതാരം ഷാനവാസ്! സീതയിൽ നിന്നും ഷാനവാസിനെ പുറത്താക്കിയതിന് പിന്നിലും ആദിത്യൻ!

0

അമ്പിളി ദേവിയും ആദിത്യൻ ജയനുമായുള്ള കുടുംബപ്രശ്നം ഇന്ന് വലിയ ഒരു ചർച്ചയ്ക്കാണ് വഴി വെച്ചിരിക്കുന്നത്. നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ആദിത്യന് എതിരെ രംഗത്തെത്തിയിരുന്നു. അത്തരത്തിൽ ഇന്നിപ്പോൾ ആദ്യത്തെ രംഗത്തെത്തിയിരിക്കുന്നത് സീത എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ ഷാനവാസാണ്. സീതയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് വെച്ച് ഷാനവാസിനെ കഥാപാത്രമായ ഇന്ദ്രൻ മരണപ്പെട്ട പോകുന്നതായാണ് സീതയിൽ കാണിക്കുന്നത്. ഇതു തന്നെ സീരിയൽ നിന്നും ഒഴിവാക്കി അതിനാലാണ് സംഭവിച്ചത് എന്നാണ് ഇന്നിപ്പോൾ ഷാനവാസ് പറയുന്നത്. ഒരു അഭിമുഖത്തിന് ഇടയിലായിരുന്നു ഷാനവാസ് ആദിത്യനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഷാനവാസ് പറയുന്നത് ഇപ്രകാരമാണ്. “എനിക്കെതിരെ ആദിത്യന്‍ നടത്തിയ കുപ്രചരണങ്ങള്‍ക്കെതിരെയുള്ള എല്ലാ തെളിവുകളും എന്റെ കൈയിലുണ്ട്. അമ്പിളി ദേവിയോടുള്ള ബഹുമാനം കാരണമാണ് ഞാനതൊന്നും പുറത്ത് വിടാതിരുന്നതും ഇത്രയും കാലം പ്രതികരിക്കാതെ ഇരുന്നതും. അവരുടെ കുടുംബ ജീവിതത്തില്‍ ഞാന്‍ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് തോന്നി. ഇനി ആ പരിഗണനയുടെ ആവശ്യമില്ല. എന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം എന്റെ പേരില്‍ സംവിധായകന് വന്ന വധഭീഷണിയുടെ പിന്നിലും ആദിത്യനാണോ എന്ന സംശയം എനിയ്ക്ക് ഉണ്ട്.

എന്നോട് അവര്‍ക്ക് ദേഷ്യം തോന്നാനും പരമാവധി അകറ്റാനും വേണ്ടി അവന്‍ ഉണ്ടാക്കിയതാണോ ആ വ്യാജ സന്ദേശം എന്നാണ് ഇപ്പോള്‍ എന്റെ സംശയം. മാത്രമല്ല ഞാനഭിനയിച്ച മറ്റൊരു സീരിയലിന്റെ അണിയറ പ്രവര്‍ത്തകരെ വിളിച്ച് എന്റെ അന്നം മുടക്കാന്‍ ശ്രമിക്കുകയും ചെയ്തു. അത്ര വൃത്തിക്കെട്ട മനസിന്റെ ഉടമയാണ്. പല ഓണ്‍ലൈന്‍ ചാനലുകളും എന്നെ കുറിച്ച് മോശമായി സംസാരിക്കുകയും പരിഹസിക്കുകയും ചെയ്തു. അപ്പോഴൊക്കെ ഞാന്‍ ഒന്നും പ്രതികരിക്കാതെ ഇരുന്നത് സഹപവര്‍ത്തകരുടെ ഉപദേശപ്രകാരമാണ്.”